September 29, 2026

വനവൽക്കരണത്തിന്റെ പേരിൽ ചതുപ്പുകളും പുൽപ്പരപ്പുകളും നശിപ്പിക്കരുത്

0
IMG_20200710_091555.jpg
By ന്യൂസ് വയനാട് ബ്യൂറോ
       രൂക്ഷമായ മനുഷ്യ – വന്യജീവി സംഘർഷത്തിന്ന് പരിഹാരമെന്നും ഏക വിളത്തോട്ടങ്ങൾ സ്വാഭാവിക വനമായി മാറ്റുന്നതിന്റെ ഭാഗമെന്നും പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച വടക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനിലെ വനവൽക്കരണം ഫലത്തിൽ വനനശീകരണമായി മാറിയിരിക്കയാൽ വനംപ്രവർത്തനങ്ങളിൽവകുപ്പ് അത്തരം പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്ന്
 വയനാട് പ്രക്രുതി സംരക്ഷണ
 സമിതി ആവശ്യപ്പെടുന്നു.
             നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ബേഗൂർ റെയിഞ്ചിൽ ഒണ്ടയങ്ങാടിയിലെ പരാജയപ്പെട്ട തേക്കുതോട്ടത്തിലെ സ്വാഭാവിക  ചതുപ്പും പുൽപ്പരപ്പുമാണ് വനവൽക്കരണത്തിന്റെ പേരിൽ കിളച്ച് മറിച്ച് തൈകൾ നട്ടത്. എം.എൽ.എ ശ്രീ കേളൂ വാണ് ഇത് ഉദ്ഘാടനം ചെയ്തത്.
         1958ലെ പരാജയപ്പെട്ട ഈ തേക്ക് പ്ലാന്റേഷൻ സ്വാഭാവിക വനമായി മാറിക്കഴിഞ്ഞിട്ട് നിരവധി വർഷങ്ങളായി. നാമമാത്രമായ തേക്കുമരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ .250 ഏക്കർ വരുന്ന കാടാകെ വെട്ടി പുതിയ തേക്കുതോട്ടമുണ്ടാക്കാൻ മാനന്തവാടി ഡി.എഫ്.ഒയും സംഘവും കഴിഞ്ഞ വർഷം നടത്തിയ ശ്രമം പരിസ്ഥിതി സംഘടനകളുടെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് പരാജയപ്പെടുകയാണുണ്ടായത്.
        ചതുപ്പുകളും പുൽപ്പരപ്പുകളും തുറസ്സായ പ്രദേശങ്ങളുമൊക്കെ കാടിന്റെ സ്വാഭാവികമായ വകഭേതങ്ങളാണെന്ന് അറിയാത്തവരല്ല വനം വകുപ്പുദ്യോഗസ്ഥർ .ശോഷണത്തിന്റെ നെല്ലിപ്പടിയിൽ എത്തി നിൽക്കുന്ന വയനാടൻ കാടുകൾക്ക് കൂടുതൽ നാശം വിതക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വനം വകുപ്പ് വിട്ടു നിൽക്കണമെന്ന് പ്രക്രുതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. എം.ഗംഗാധരൻ അധ്യക്ഷൻ . അജി കൊളോണിയ , തോമസ്സ് അമ്പലവയൽ , രാമൃഷ്ണൻ തച്ചമ്പത്ത് , എൻ . ബാദുഷ , ബാബു മൈലമ്പാടി , സണ്ണി മരക്കടവ് പ്രസംഗിച്ചു.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news