കൽപ്പറ്റ റോട്ടറിയുടെ പുതിയ ഭാരവാഹികൾ വിർച്വൽ ഫ്ലാറ്റ്ഫോമിലൂടെ ചുമതലയേറ്റു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ : കൽപ്പറ്റ റോട്ടറിയുടെ 2020-21- വർഷത്തെ  ഭാരവാഹികൾ  കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് വിർച്വൽ ഫ്ലാറ്റ്ഫോമിലൂടെ ചുമതലയേറ്റു. ചടങ്ങിൽ റോട്ടറി ഡിസ്ടിറ്റ് ഗവർണ്ണർ ഇലക്ട് ഡോ: രാജേഷ് സുഭാഷ് മുഖ്യാതിഥിയായിരുന്നു. അസിസ്റ്റൻറ് ഗവർണ്ണർ സി.കെ. സണ്ണി, ഡിസ്ട്രിറ്റ് കോ-ഓർഡിനേറ്റർ ഡോ: സേതു ശങ്കർ, കൽപ്പറ്റ റോട്ടറി പ്രസീഡണ്ട് അഡ്വ: ഷൈജു മാണിശ്ശേരിൽ, ഡോ: അജയ് എ ആർ , കൽപ്പറ്റ റോട്ടറി മുൻ പ്രസിഡണ്ട് അഡ്വ:  രാജീവ് പി.എം, സെക്രട്ടറി ആദർശ് ഇ.കെ, അഡ്വ:  നീലിക്കണ്ടി സാദിഖു്, റ്റി.ഡി. ജൈനൻ, അനൂപ് പാലക്കുന്ന്, ബത്തേരി റോട്ടറി പ്രസിഡണ്ട് വിനയൻ വി.വി, മാനന്തവാടി റോട്ടറി പ്രസിഡണ്ട് സി. റാഫേൽ  തുടങ്ങിയവർ സംസാരിച്ചു. ഈ വർഷത്തെ റോട്ടറിയുടെ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സാമൂഹിക ക്ഷേമ, സുരക്ഷാ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൽപ്പറ്റ തുർക്കിജീവൻ രക്ഷാ സമിതിക്ക്  വേണ്ടി ലൈഫ് ഇൻഷ്വറൻസ് എടുത്തതിൻ്റെ പോളിസി രേഖകൾ ചടങ്ങിൽ വെച്ച് കൈമാറി, ലോക പരിസ്ഥിതി വാരത്തോടനുബന്ധിച്ച് വ്യക്ഷത്തൈ നടൽ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. റോട്ടറി ബുള്ളറ്റിൻ ചടങ്ങിൽ പ്രകാശനം ചെയതു. പുതിയ ഭാരവാഹികളായി

പ്രസിഡണ്ട്: അഡ്വ. ഷൈജു മാണിശ്ശേരിൽ
വൈസ് പ്രസിഡണ്ട്: ഡോ: സുധക്ഷിൺ പി.
സെക്രട്ടറി  ഡോ.. ആദർശ് ഇ കെ
ട്രഷറർ '  എം.  ജെ.മനോജ്
എക്സിക്കൂട്ടീവ് സെക്രട്ടറി  ജോസ്  മാത്യു,
സർജൻ്റ് അറ്റ് ആംസ് – അനൂപ് പാലുകുന്ന്. എന്നിവരെ തീരഞ്ഞെടുത്തു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *