വയനാട് പാക്കേജ് യാഥാർഥ്യമാക്കും; എം.വി. ശ്രേയാംസ് കുമാർ


Ad

 

കല്പറ്റ: ജില്ലയുടെ സമഗ്രവികസനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച വയനാട് പാക്കേജ് യാഥാർഥ്യമാക്കുമെന്ന് കല്പറ്റ നിയോജക മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ. പ്രതിവർഷം 75 കോടി കാർഷിക മേഖലയിൽ സർക്കാർ ചെലവഴിക്കും. കാപ്പി കൃഷിയിലൂടെയുള്ള വരുമാനം ഇരട്ടിയാക്കും, മെഗാ ഫുഡ് പാർക്ക്, പഴശ്ശി ട്രൈബൽ കോളേജ്, മണ്ഡലത്തിലെ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ ആരോഗ്യ മേഖലയുടെ വികസനം, ടൂറിസം വികസനം എന്നിങ്ങനെ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയ എല്ലാ വികസന പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ചൊവ്വാഴ്ച എം.വി. ശ്രേയാംസ് കുമാർ തന്റെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. മൂന്ന് ദിവസം മണ്ഡലത്തിലുടനീളം ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ്

പര്യടനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയത്. എല്ലാ കേന്ദ്രത്തിലും നൂറുകണക്കിന് ഇടതുപ്രവർത്തകരും
പൊതുജനങ്ങളും സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. പെരുന്തട്ട, പുത്തൂർവയൽ, തുർക്കി, എമിലി, നെടുങ്ങോട്, വെങ്ങപ്പളളി, പിണങ്ങോട്, കാരാറ്റപ്പടി, കോട്ടത്തറ, വണ്ടിയാമ്പറ്റ, മൈലാടി, കുറുമ്പാലക്കോട്ട, വെണ്ണിയോട്, വാളൽ, മെച്ചന, ചേരിയംകൊല്ലി, ബാങ്ക്കുന്ന്, കുപ്പാടിത്തറ എന്നിവടങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *