മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രിയം അവസാനിപ്പിക്കണം; കേരള മുസ്ലിം ജമാഅത്ത്


Ad
മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രിയം അവസാനിപ്പിക്കണം; കേരള മുസ്ലിം ജമാഅത്ത് 
 
പനമരം: മതരാഷ്ട്രീയ സംഘടനകളിൽ പ്രവർത്തിക്കുന്നവരെ വകവരുത്തുന്ന പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് മാനന്തവാടി സോൺ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. തവിഞ്ഞാൽ സുന്നീ മദ്രസയിൽ നടന്ന ക്യാമ്പിൽ സർക്കിൾ ക്യാബിനറ്റ്, സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. പി എസ് കെ ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഫൈസി, ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എസ് ശറഫുദ്ദീൻ അഞ്ചാം പിടിക,  അബ്ദുൽ റസാഖ് സഖാഫി തോൽപ്പെട്ടി എന്നിവർ സംസാരിച്ചു. അസൈനാർ സഅദി സമാപന പ്രാർത്ഥന നടത്തി. അബദുൽ ഗഫൂർ സഅദി സ്വാഗതവും ഹനീഫ കൈതക്കൽ നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *