April 27, 2024

വേറെ ലെവലാണ് വര്‍ഗീസിന്റെ കൃഷിരീതികള്‍

0
Img 20210413 Wa0011.jpg
വേറെ ലെവലാണ് വര്‍ഗീസിന്റെ കൃഷിരീതികള്‍
  മണ്ണില്ലാതെയും വെള്ളത്തിന്റെ അളവ് കുറച്ചും പരിമിതമായ സ്ഥലത്ത് കൃഷിയോ കേള്‍ക്കുന്നവര്‍ക്ക് ആദ്യം കൗതുകമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. മണ്ണിന് പകരം കരിയിലയും ചാണകവും ഉപയോഗിച്ച് കൃഷി ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയാണ് പുല്‍പ്പള്ളി ചീയമ്പം ചെറുതോട്ടില്‍ വര്‍ഗീസ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറികടക്കാന്‍ നൂതനകൃഷിരീതി പരീക്ഷിച്ച് വിജയം കൊയ്ത വര്‍ഗീസിന്റെ കൃഷി വേറെ ലെവലാണ്. ഇനിയൊരു യുദ്ധം വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന ചൊല്ല് നാളുകള്‍ കഴിയുമ്പോഴും നമ്മെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോഴത്തെ കാലാവസ്ഥ. പുല്‍പ്പള്ളിക്കാരാനായ വര്‍ഗീസിന് ജലക്ഷാമത്തെക്കുറിച്ച് ആരും പറഞ്ഞ് നല്‍കേണ്ട ആവശ്യമില്ല. വയനാട്ടില്‍ ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന പ്രദേശമാണ് പുല്‍പ്പള്ളി. വെള്ളം വളരെ കുറഞ്ഞ അളവില്‍ അതും നമ്മള്‍ കുളിക്കാനും മറ്റും ഉപയോഗിച്ച വെള്ളം ഫില്‍റ്റര്‍ ചെയ്താണ് വര്‍ഗീസ് തന്റെ കൃഷിയിടത്തേക്ക് വെള്ളമെത്തിക്കുന്നത്. വരള്‍ച്ച പിടിമുറുക്കിയ ഈ ഘട്ടത്തില്‍ ഏറെ മാതൃകാപരമായ രീതിയിലാണ് കൃഷി. കാലാവസ്ഥയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ച ഈ ഘട്ടത്തില്‍ വരള്‍ച്ചയെ മറികടക്കാന്‍ വേണ്ടി കൂടിയാണ് വര്‍ഗീസ് മണ്ണില്ലാകൃഷി രീതി അവലംബിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറെ ആഘാതമേല്‍പ്പിച്ച ഇടം കൂടിയാണ് വര്‍ഗീസിന്റെ നാടായ പുല്‍പ്പള്ളി. അതുകൊണ്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ കൃഷിരീതിക്ക് അത്രമേല്‍ പ്രധാന്യമര്‍ഹിക്കുന്നതും. കാരറ്റ്, ബിറ്റ്‌റൂട്ട്, ചെറിയുള്ളി, സവാള, കൂര്‍ക്ക, കിഴങ്ങ്, തക്കാളി തുടങ്ങിയ വിളകളാണ് അദ്ദേഹം പ്‌ളാസ്റ്റിക് കുപ്പികളിലും, വലക്കൂടിലും, തെങ്ങ്, കമുക് എന്നിവയുടെ തടികളിലുമായി കൃഷി ചെയ്യുന്നത്. വര്‍ഗീസിന്റെ കൃഷിരീതികളെ കുറിച്ചറിഞ്ഞ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *