തവിഞ്ഞാലിൽ സിഎഫ്എൽടിസി സെൻ്റർ പ്രവർത്തനസജ്ജം


Ad
തവിഞ്ഞാലിൽ സിഎഫ്എൽടിസി സെൻ്റർ പ്രവർത്തനസജ്ജം

മാനന്തവാടി: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിലുള്ള സി എഫ്എൽടിസി സെൻ്റർ വയനാട് എൻജിനിയറിംഗ് കോളേജിൽ പ്രവർത്തനസജ്ജമായി. അദ്യഘട്ടത്തിൽ 150 ബെഡുകളാണ് തയ്യറായിരിക്കുന്നത്. ഒരു റൂമിൽ നാല് ബെഡുകളും അതിനുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലയിലുള്ള കെട്ടിടത്തിലെ അമ്പത് റൂമുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സെൻ്റർ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെയും ഭക്ഷണ സൗകര്യവും മെഡിക്കൽ ഉൾപ്പെടെയുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരം സിഎഫ്എൽടിസിയുടെ പ്രവർത്തനത്തിന് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടന്നും നിലവിൽ ഒരുക്കിയ സൗകര്യം തികയാതെ വന്നാൽ കുടുതൽ സൗകര്യം ഒരുക്കുന്നതിന് നടപടി തുടങ്ങിയെന്നും ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരുടെയും ജിവനക്കാരുടെയും, ആരോഗ്യവകുപ്പിൻ്റെയും മുഴുവൻ പിൻന്തുണയും സഹകരണവും സന്നദ്ധ പ്രവർത്തകരുടെ സേവനവും ലഭിക്കുന്നുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയി പറഞ്ഞു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബീന വർഗ്ഗീസ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ജി ബിജു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻമാരയ ജോസ് കൈനിക്കുന്നേൽ, എം. ഖമുറുന്നീസ, അംഗങ്ങളായ ജോണി മറ്റത്തിലാനി, പി.എസ് മുരുകേശൻ, സുരേഷ് പാലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *