കാണാതായ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി
കാണാതായ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി കെ.എസ്.ഇ.ബി ഡ്രൈവറും ദ്വാരക പേടിക്കാട്ടുകുന്നേല്‍ പരേതനായ വര്‍ക്കിയുടെയും ചിന്നമ്മയുടെയും മകനുമായ തങ്കച്ചന്‍ (48) നെയാണ് മാനന്തവാടിയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 23 ന് ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ഇദ്ദേഹത്തെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് ടൂറിസ്റ്റ് ഹോം അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സംഭവമറിയുന്നത്. ഭാര്യ: മിനി തങ്കച്ചൻ. മക്കൾ: സോണറ്റ്, ഷാർലറ്റ്, അജയ്. മരുമകൻ: വിജേഷ്
Leave a Reply