കോവിഡ് : മാനന്തവാടിയിൽ പരിശോധന കടുപ്പിച്ച് പോലീസ്


Ad
കോവിഡ് സാഹചര്യത്തിൽ മാനന്തവാടിയിൽ പരിശോധന കടുപ്പിച്ച് പോലീസ്

കോവിഡ് രോഗബാധ ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയുമായി മാനന്തവാടി പോലീസ് രംഗത്ത്. നഗരത്തിലെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഫുട്പാത്ത് വില്‍പ്പനയും മറ്റും നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി കടകള്‍ക്ക് മുന്നില്‍ പ്രത്യേകം അടയാളങ്ങള്‍ രേഖപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങളില്‍ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഓരോ കടയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യാത്രക്കാരും പൊതുജനവും മാസ്‌ക് ധരിക്കുന്നുണ്ടോയെന്നും വ്യാപകമായി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിച്ചു വരുന്നുണ്ട്.നിലവില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചാമതാണ് മാനന്തവാടി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *