March 19, 2024

നെല്ലിയമ്പം ഇരട്ട കൊലപാതകം; ദുരൂഹതകൾ ബാക്കി, സംശങ്ങൾക്ക് ഉത്തരം കിട്ടാതെ നാട്ടുകാർ…..!

0
Img 20210918 Wa0050.jpg
പനമരം: ഇരട്ട കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് പിടികൂടിയെങ്കിലും ദുരൂഹത ബാക്കി നിൽക്കുന്നു. ജനങ്ങളുടെ നിരവധി സംശയങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന് മൂന്നു മാസമായിട്ടും കാണാമറയത്ത് ആയിരുന്ന ആളാണ് ഒടുവിൽ പിടിയിലായത്. കൊലപാതകം നടന്ന വീട്ടിൽ നിന്നും ഏകദേശം 250 മീറ്റർ മാത്രം അകലത്തിലാണ് അർജുന്റെ വീട്‌ അഞ്ചുലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചിട്ടും നൂറുകണക്കിന് പേരുടെ വിരലടയാളങ്ങൾ പരിശോധിച്ചിട്ടും കാര്യമായ തുമ്പ് ലഭിക്കുകയോ ഇപ്പോൾ അറസ്റ്റിലായ അർജുനിലേക്ക് എത്തുകയോ ചെയ്തില്ല.യുവാക്കളായ രണ്ടുപേരാണ് കൃത്യം നടത്തിയതെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. പത്മാവതിയുടെ മൊഴിയിലും രണ്ടുപേരെയാണ് പറയുന്നതും.മാത്രമല്ല പോലീസ് നായ ഈ വീടിൻറെ പരിസരത്ത് പോലും എത്തിയിട്ടില്ല എന്നതും സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്. അർജുൻ സഹായമില്ലാതെ രണ്ടു പേരെ കൊല്ലാൻ കഴിയുമോ എന്ന സംശയങ്ങളും നാട്ടുകാർ ഉയർത്തുന്നു. പ്രതിയുടെ പ്രകൃതം അറിയുന്നവർക്ക് ഇത്രയും നിഷ്ഠൂരമായ കൊലപാതകം നടത്താൻ ഇയാൾക്ക് കഴിയുമോ എന്ന ചോദ്യവും ഉയർത്തുന്നു.

150 സിസിടിവി ദൃശ്യങ്ങളും 5 ലക്ഷം മൊബൈൽഫോണുകളും സമാന്തര കേസുകളിലെ കുറ്റവാളികൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയതും. പ്രദേശവാസികളെയും ബന്ധുക്കളെയും പലതവണ ചോദ്യം ചെയ്തു, വീടിനുപുറത്ത് വച്ച് ജനാലവഴി അകത്തുകടന്ന കൊലയാളികൾ വീടിൻറെ മുകളിൽ ഒളിച്ചിരിക്കുകയും തുടർന്ന് അടുക്കള വഴി കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിയതായാണ് മുമ്പ് പോലീസ് പറഞ്ഞിരുന്നത്. വീട്ടിൽ കവർച്ച നടത്താൻ എത്തിയ സംഘമാണ് ഇവരെന്നും ഇവർ വീട്ടുകാർക്ക് സുപരിചിതയായിരുന്നു എന്നും, എന്തോ ശബ്ദം കേട്ട് എത്തിയ കേശവൻ മാസ്റ്ററെ സംഘം ആക്രമിക്കുകയായിരുന്നു. ഇത് കണ്ടു വന്ന ഭാര്യ പത്മാവതിയെയും ആക്രമിച്ച ശേഷം സംഘം കടന്നുകളഞ്ഞു എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിച്ചത്. കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഒരു മോഷണവും ഉണ്ടായിട്ടില്ല. അർജുനിലേക്ക് അന്വേഷണം എത്തിയതിനു പിന്നിലെ ശാസ്ത്രീയ തെളിവുകളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. യഥാർത്ഥ പ്രതി തന്നെയാണ് വലയിലായത് എന്ന് തെളിയിക്കേണ്ടതും ദുരൂഹത നീക്കേണ്ടതും അന്വേഷണസംഘം തന്നെയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *