ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു


Ad
കോട്ടയം: ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി (38) അന്തരിച്ചു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം അഭ്യസിച്ച് ശ്രീലക്ഷ്മി അരങ്ങേറ്റം കുറിച്ചു. ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
ഭർത്താവ്: വിനോദ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *