May 20, 2024

കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായിക്കുന്ന് നിവാസികളുടെ ഭൂനികുതി സ്വീകരിക്കണം; പി പി ആലി

0
Img 20211018 Wa0018.jpg
കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായിക്കുന്ന് നിവാസികളുടെ വര്‍ഷങ്ങളായുള്ള ഭൂപ്രശ്‌നം പരിഹരിക്കുക, ഭൂനികുതി സ്വീകരിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ച് പട്ടയം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. ഗൂഡലായി പ്രദേശത്തെ വന്‍കിട എസ്റ്റേറ്റ് ഭൂ ഉടമകളുടെ നികുതി സ്വീകരിക്കുകയും സാധാരണ ജനവിഭാഗങ്ങളുടെ അഞ്ചു സെന്റ്, 10 സെന്റ് തുടങ്ങി ഭൂമിയുടെ നികുതി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന റവന്യൂ വകുപ്പിന്റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ് ഈ വിഷയവുമായി ബന്ധപ്പെട്ടു ഭൂപരിഷ്‌കരണ വിഭാഗം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ – LR സുല്‍ത്താന്‍ ബത്തേരിയിലെ ഓഫീസില്‍ നിന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചുകൊണ്ട് ഈ ഭൂ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി ആലി പറഞ്ഞു. സാധാരണക്കാരന്റെ ഭൂമി പ്രശ്‌നം പരിഹരിച്ച് നികുതി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ടിജെ ഐസക്, ജി വിജയമ്മ ടീച്ചര്‍, കെ അജിത, പി വിനോദ് കുമാര്‍, എസ് മണി, കെ കെ മുത്തലിബ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, സലീം കാരാടന്‍, കെ വാസു, ഡിന്റോ ജോസ്, ഹര്‍ഷല്‍ കൊന്നാടന്‍, സാഹിര്‍ ഗൂഡലായി, കെ മുഹമ്മദ് ബാവ, സന്തോഷ് കൈനാട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *