സുൽത്താൻ ബത്തേരി ടൗണിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനം

സുൽത്താൻ ബത്തേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സുൽത്താൻ ബത്തേരി ടൗണിലെ ട്രാഫിക് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് ഒഴിവാക്കാനും ഇന്ന് മുതൽ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും തീരുമാനമായി.
മെയിൻ റോഡുകളിൽ നിന്നും പോക്കറ്റ് റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചു. മലബാർഗോൾഡ് മുള്ളൻകുന്ന് റോഡ് , സ്റ്റേറ്റ് ബാങ്ക് റോഡ് , ലുലു വെഡിംഗ് സെന്റർ കോഴി്‌ക്കോട് സുൽത്താൻ ബത്തേരി റോഡ് പരിസരങ്ങളിലും നൂറ് മീറ്റർ വീതം, കട്ടയാട് വിനായക ആശുപത്രി റോഡ്, ഏ.കെ.ജി റോഡ്, സത്രം കുന്ന് റോഡ്, ദ്വാരക റോഡ്, കോട്ടക്കുന്ന് പ്രിയദർശിനി റോഡ്, കന്യക-പോലീസ് സ്റ്റേഷൻ-ചുങ്കം മാർക്കറ്റ് റോഡ്, രാജിവ് ഗാന്ധി മിനി ബൈപാസ് റോഡുകളിൽ അമ്പത് മീറ്റർ വീതവും, ഡബ്ല്യു.എം.ഒ റോഡും വൺവെ റോഡും പൂർണമായും നോപാർക്കിംഗ് ഏരിയാക്കി നിശ്ചയിച്ചു.
ലുലു മുതൽ ഹൈവേ റോഡിൽ ഗീതാഞ്ജലി പമ്പ് വരെ റോഡിന്റെ വശങ്ങളിൽ റോഡ് കയ്യേറിയുള്ള കച്ചവടം പാടില്ല. ചുങ്കം മുതൽ ലുലുവരെ ഗുഡ്‌സ് വാഹനങ്ങൾ റോഡരുകിൽ നിർത്തിയിട്ടുള്ള കച്ചവടവും നിരോധിച്ചു. ബുധനാഴ്ച മുതൽ ട്രാഫിക് നിയമം പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയി്ച്ചു.



Leave a Reply