ദേശീയപാതയിൽ സ്വർണ്ണ വ്യാപാരിയുടെ 65 ലക്ഷം രൂപ മോഷ്ടിച്ച കേസ് വയനാട്ടിൽ നിന്ന് 5.7 ലക്ഷവും ഒമ്പതു പവനും കണ്ടെടുത്തു.

'കൽപ്പറ്റ:ദേശീയപാതയിൽ സ്വർണ്ണ വ്യാപാരിയുടെ കാറും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയുടെ കയ്യിൽ നിന്ന് 5.7 ലക്ഷവും ഒമ്പതു പവനും കണ്ടെടുത്തു. പ്രതിതിയായ നടവയൽ കായ്ക്കുന്ന് അഖിൽ ടോമി (24)യുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ ആണ് പണവും സ്വർണവും കണ്ടടുത്തത് . കാസർകോട് സി ഐ പി അജിത് കുമാർ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 70,000 രൂപയുടെ ഫോൺ, വ്യാജ നമ്പർ പ്ലേറ്റുകൾ മോഡം എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ വീട്ടിൽ നിന്ന് രണ്ടു ലക്ഷം രണ്ട് സുഹൃത്തുക്കൾക്ക് ഏൽപ്പിച്ച 120000 ,രണ്ട് ലക്ഷം എന്നിങ്ങനെയാണ് പണം കണ്ടെടുത്തത് കവർച്ചാസംഘം ഉപയോഗിക്കുന്ന വ്യാജ നമ്പർ പ്ലേറ്റും നിർമ്മിക്കുന്നത് നാട്ടിൽ നിന്ന് ആണെന്ന് തിരിച്ചറിഞ്ഞു.ഇയാളെ സാക്ഷിയാക്കുമെന്ന് പോലീസ് പറഞ്ഞു. കാസർകോട് ദേശീയപാതയിൽ മെക്രൽ പുത്തൂരിൽ സെപ്റ്റംബർ 22 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയുടെ ഡ്രൈവർ രാഹുൽ ദേവിനെ കാർ സഹിതം തട്ടിക്കൊണ്ടുപോയത്. പണം മോഷ്ടിച്ച ശേഷം വാഹനവും ഡ്രൈവറെയും പയ്യന്നൂരിനടുത്ത് പ്രതികൾ ഉപേക്ഷിച്ചു മഹാരാഷ്ട്ര സ്വദേശി കൈലാസിൻ്റെ താണ് പണം. മൂന്ന് പ്രതികൾ ആണ് പിടിയിലായത് നഷ്ടപ്പെട്ട 65. ലക്ഷത്തിൽ 30 ലക്ഷം അതിനകം പിടികൂടിയതായി പോലീസ് പറഞ്ഞു തൃശൂർ എളന്തിരുത്തി ബിനോയ് സി.ബേബി ,പുൽപ്പള്ളി പെരിക്കല്ലൂർ അനു ഷാജി എന്നിവരാണ് പിടിയിലായത് മറ്റുള്ളവർ.



Leave a Reply