ഐഎന്‍ടിയുസിയും തൊഴിലാളികളും കോണ്‍ഗ്രസിന്റെ നട്ടെല്ല്: പി വി മോഹന്‍

കല്‍പ്പറ്റ: ഐഎന്‍ടിയുസി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തൊഴിലാളികള്‍ രാജ്യത്തിന്റെയും നട്ടെല്ല് ആണെന്ന് എഐസിസി സെക്രട്ടറി പി വി മോഹന്‍. കല്‍പ്പറ്റ,പുത്തൂര്‍വയലില്‍ വച്ച് നടന്ന ഐഎന്‍ടിയുസി ജില്ലാ നേതൃസംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി അധികാരത്തിലേറിയ അന്നുമുതല്‍ രാജ്യത്തെ തൊഴിലാളികള്‍ വലിയ ദുരിതമനുഭവിക്കുന്നു. കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നു. ന്യായമായ സമരങ്ങള്‍ പോലും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതി കൈക്കൊള്ളുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരികയാണെന്നും നരേന്ദ്രമോദി ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കേണ്ടി വരുന്ന സാഹചര്യം അതിവിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു,ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ കെ കെ അബ്രഹാം, സി പി വര്‍ഗീസ്, എം എ ജോസഫ്,സി ജയപ്രസാദ്, ബി സുരേഷ് ബാബു,എന്‍ വേണുഗോപാല്‍, ടി എ റെജി, പി എന്‍ ശിവന്‍,മോഹന്‍ദാസ് കോട്ടക്കൊല്ലി, ഗിരീഷ് കല്‍പ്പറ്റ,,ഉമ്മര്‍ കുണ്ടാട്ടില്‍, കെ എം വര്‍ഗീസ്, നജീബ് പിണങ്ങോട്, എസ് മണി, ശ്രീനിവാസന്‍ തൊവരിമല, സിഎ ഗോപി, കെ അജിത,ശ്രീദേവി ബാബു,ഓമന രമേശ്, മേഴ്‌സി സാബു,രാധ രാമസ്വാമി, ജിനി തോമസ്, ആയിഷ പള്ളിയാല്‍, പി രാജാറാണി, തുടങ്ങിയവര്‍ സംസാരിച്ചു



Leave a Reply