ആർ ടി പി സി ആർ നിർബന്ധമാക്കിയ നടപടി കർണാടക സർക്കാർ പിൻവലിക്കും; അഡ്വ ടി സിദ്ദീഖ് എം എൽ എ
ബാംഗ്ലൂർ: രണ്ടുതവണ വാക്സിൻ പൂർത്തീകരിച്ചവർ ഉൾപ്പെടെ ആർ ടി പി സി ആർ നിർബന്ധമാക്കിയ തെറ്റായ പ്രവണതയും, വിദ്യാർഥികൾക്ക് ഇതു കാരണം ഏർപ്പെടുത്തിയ കോറൻ്റെൻ ഉൾപ്പെടെ വിവിധ കാര്യങ്ങൾ കർണാടക ചീഫ് സെക്രട്ടറിയോട് പങ്കുവെച്ചു.കർണാടക അതിർത്തി പങ്കിടുന്ന വയനാട്, കാസറഗോഡ് ജില്ലകളിലെ കർഷകരും വിദ്യാർത്ഥികകളും സാധാരണക്കാരായ ആളുകൾക്കും ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.കർഷകർക്ക് കർണാടകയിലെ അവരുടെ കൃഷിയിടങ്ങളിലേക്ക് പെട്ടന്ന് പോകുന്നതിന് സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ആർ ടി പി സി ആർ നിർബന്ധമാക്കിയതുമൂലം സാമ്പത്തികമായ ബുദ്ധിമുട്ടും സമയനഷ്ട്ടവും ഉണ്ടാക്കിയിട്ടുണ്ട്.കൂടാതെ കർണാടക ചെക്കു പോസ്റ്റുകളിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടേറിയ ദുരിത സമാനമായ സാഹചര്യങ്ങളെ കുറിച്ചും ശ്രദ്ധയിൽ പെടുത്തി.
കർണാടകയിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരുടെ അധ്വാനവും പണവും കർണാടകയിലെ ഉത്തേജനത്തിനാണ് വിനിയോഗിക്കുന്നത്. അതിനാവശ്യമായ സംരക്ഷണം നൽകണമെന്നും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കമെന്നും കർണാടക ചീഫ് സെക്രട്ടറി ശ്രീ പി രവികുമാറുമായി പങ്കുവെക്കുകയും നിവേദനം കൈമാറുകയും ചെയ്തു. തുടർന്ന് രണ്ട് ദിവസം കൊണ്ട് പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കുമെന്നും കർണാടക ചീഫ് സെക്രട്ടറി ഉറപ്പു നൽകി.
പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിലെയും വയനാട്ടിലെയും സാഹചര്യങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി. വയനാട് ജില്ലയുമായി ബന്ധപ്പെട്ട് മഴക്കെടുതിയിൽ ആവശ്യമായ ഘട്ടത്തിൽ എല്ലാ സഹായവും നൽകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബാഗ്ലൂർ വിധാൻ സൗദയിലുള്ള ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ചേമ്പറിലായിരുന്നു കൂടിക്കാഴ്ച്ച.
കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖിനൊപ്പം കർണാടകയിലെ മലയാളി കർഷകരുടെ കൂട്ടായ്മയായ എൻ എഫ് പി ഒ യുടെ പ്രതിനിധികളായ ഫിലിപ്പ് ജോർജ്, എസ് എം റസാഖ് , അജയ് കുമാർ ബി എൽ, , തോമസ് മിറർ, ജോർജ് മണിമല, ഷാജി കെ ജെ, ബീനേഷ് ഡൊമനിക്ക്, ബോബി എബ്രഹാം, സിനു എം, സിബി മാത്യു, സന്ദീപ് പി എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു
Leave a Reply