May 20, 2024

അന്യം നിന്ന് പോകുന്ന ഗുരുകുല സമ്പ്രദായ- നാട്ട് വൈദ്യവും കളരി സമ്പ്രദായ വൈദ്യവും സർക്കാർ സംരക്ഷിക്കണം : പാരമ്പര്യ കളരി മർമ്മ- നാട്ട് വൈദ്യ ഫെഡറേഷൻ

0
Img 20211026 Wa0076.jpg
അന്യം നിന്ന് പോകുന്ന ഗുരുകുല സമ്പ്രദായ- നാട്ട് വൈദ്യവും കളരി സമ്പ്രദായ വൈദ്യവും സർക്കാർ സംരക്ഷിക്കണമെന്ന്

പാരമ്പര്യ കളരി മർമ്മ- നാട്ട് വൈദ്യ ഫെഡറേഷൻ (പി.കെ.എം.എൻ.വി.എഫ്. എസ്.ടി.യു) വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കർ  ഉൽഘാടനം ചെയ്തു.
 പി.കെ. എം.എൻ.വി.എഫ്. (എസ്.ടി.യു) വയനാട് ജില്ലാ ജനറൽ സെക്രട്ടറി സി. റസീഫലി ഗുരുക്കൾ റിപ്പോർട്ടവതരിപ്പിച്ചു. പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) വയനാട് ജില്ലാ പ്രസിഡണ്ട് പി.വി.പരമേ ശ്വരൻ വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ്ജനറൽ സെക്രട്ടറിയും മുൻസിപ്പൽ വൈസ് ചെയർമാനുമായ പി.വി.എസ് മൂസ്സ മുഖ്യാധിതിയായിരുന്നു. എസ്. ടി.യു ദേശീയ കൗൺസിൽ മെമ്പർ  സി.കുഞ്ഞബ്ദുള്ള, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) സംസ്ഥാ വൈസ് പ്രസിഡണ്ട് ഒ.കെ എം അലിഗുരുക്കൾ നാട്ട് വൈദ്യ ചർച്ച ക്ലാസ് ഉൽഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.കെ. ഇബ്റാഹീം. സി.കെ.മൊയ്തീൻ കുട്ടി ഗുരുക്കൾ, ഫെഡറേഷൻ വയനാട് ജില്ലാ നേതാക്കളായ കുഞ്ഞമ്മദ് ഗുരുക്കൾ, കമാലുദ്ദീൻ വൈദ്യർ , ആർ.പി. അസ്ലം തങ്ങൾ, എം.മുഹമ്മദലി (ബാവ) ഗുരുക്കൾ മാനന്തവാടി ചെറ്റപ്പാലം മനാഫ് തങ്ങൾ, ആയിശ ബീവി വൈദ്യ അമ്പലവയൽ , നൗഫൽ അമ്പലവയൽ എന്നിവർസംബന്ധിച്ചു. പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളായി
പി.വി.പരമേശ്വരൻ വൈദ്യർ  വടുവഞ്ചാൽ (പ്രസിഡണ്ട്.)
സി. റസീഫലിഗുരുക്കൾ കൽപ്പറ്റ , (ജനറൽ സെക്രട്ടറി).
ആർ.പി. അസ്ലം തങ്ങൾ കൽപ്പറ്റ (ട്രഷറർ) വൈസ് പ്രസിഡണ്ട് മാരായി
എം.മുഹമ്മദലി (ബാവ) ഗുരുക്കൾ, മാനന്തവാടി,  പി.കുഞ്ഞമ്മദ് ഗുരുക്കൾ, സെക്രട്ടറിമാരായി ആയിശ ബീവി വൈദ്യ  അമ്പലവയൽ , മനാഫ് തങ്ങൾ മാനന്തവാടി എന്നിവരെ തെരെഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *