“ജിഹാദ്:വിമർശനവും യാഥാർഥ്യവും”; സമസ്ത ബോധന യത്നത്തിന് ജില്ലയിൽ തുടക്കമായി

കൽപറ്റ: മത പ്രചരണത്തിനായി വാളെടുത്ത ചരിത്രം ഇസ്ലാമിനന്യമാണെന്നും, മുസ്‌ലിംകൾ വാളെടുക്കേണ്ടി വന്നത് അക്രമികളെ അമർച്ച ചെയ്യാൻ വേണ്ടിയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി കൊയ്യോട് ഉമർ മുസ്‌ലിയാർ പറഞ്ഞു. നൂറ്റാണ്ടുകളായി സൗഹാർദ്ധത്തിൽ കഴിയുന്ന കേരളീയ സമൂഹത്തിൽ വിദ്വേഷ പ്രചാരണത്തിന് വരുന്നവർ നിരാശരാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജിഹാദ്:വിമർശനവും യാഥാർഥ്യവും എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബോധനയത്നം ത്രൈമാസ ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൽഎസ് മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു.i സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്‌ലിയാർ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.



Leave a Reply