May 3, 2024

അംഗൺവാടി ജീവനക്കാർ കളക്ട്രേറ്റിനു മുൻപിൽ ഉപവസിക്കും; ഇന്ത്യൻ നാഷണൽ അംഗൺവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി)

0
Img 20220225 145426.jpg
 കൽപ്പറ്റ: അംഗൺവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും തടഞ്ഞുവെച്ച
 ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്
 2022 മാർച്ച് മൂന്നാം തീയതി വയനാട് ജില്ലാ കലക്ടറേറ്റിനു മുൻപിൽ
 ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) യുടെ നേതൃത്വത്തിൽ ഉപവസിക്കും
 ഹോണറേറിയം 21,000 രൂപയാക്കുക,
 ക്ഷേമനിധി ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക,
 2018 കേന്ദ്രവും 2019 കേരളവും അനുവദിച്ച ഇൻ സെൻസിറ്റീവ് ഉടൻ വിതരണം ചെയ്യുക, 2021 റിട്ടയർ ആയ പ്രവർത്തകരുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ നൽകുക, ജോലി സ്ഥിരത ഉറപ്പുവരുത്തുക
 തുടങ്ങി അംഗൻവാടി ജീവനക്കാർ നേരിടുന്ന വിവിധ ആവശ്യങ്ങളൾ ഉന്നയിച്ചുകൊണ്ടാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്. 
 ജില്ലാ പ്രസിഡണ്ട് ബിന്ദു അധ്യക്ഷത വഹിച്ചു.
 ജനറൽ സെക്രട്ടറി കൃഷ്ണകുമാരി,
 സീതാലക്ഷ്മി കെആർ, മായ പ്രദീപ്,
 റോസമ്മ മുട്ടിൽ,
 ജോളി തവിഞ്ഞാൽ,
 ഏലിയാമ്മ പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *