കിഡ്നി രോഗിക്ക് സഹായഹസ്തം നൽകി

പുൽപ്പള്ളി : പുൽപ്പള്ളി ശ്രീനാരായണ ബാലവീഹാർ പിടിഎയുടെ ആഭിമുഖ്യത്തിൽ കിഡ്നി രോഗിയായ സുഭാഷ് മീനം കൊല്ലിക്ക് സഹായഹസ്തം നൽകി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് സ്വരൂപിച്ച തുക പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാറിന് സ്കൂൾ മാനേജർ പി എൻ ശിവൻ കൈമാറി. അഞ്ചാം വാർഡ് മെമ്പർ ഉഷ എസ്എൻഡിപി സെന്റർ പുൽപ്പള്ളി ശാഖാ സെക്രട്ടറി റെജി പോത്തനാമലയിൽ അജി മറ്റനായിൽ,ഹെഡ്മിസ്ട്രസ് ഉഷ, അനിൽ,രാമൻ,അശ്വതി, സുബിത, മിഥു, എന്നിവർ സംസാരിച്ചു.



Leave a Reply