ബൈത്തുറഹ്മ ഭവന നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്ത് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ ഭവനത്തിൻ്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് ഷിഹാബുദ്ദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ നിർവഹിച്ചു പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ, ഖത്തീബ് റഹ്മത്തുള്ള ഫൈസി ,നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ കെ ഉസ്മാൻ, കൺവീനർ ഇബ്രാഹിം കെ, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഈ സി അബ്ദുള്ള, സെക്രട്ടറി ടി പി, ഹാരിസ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷമീർ കെ ഇ, നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ, വാർഡ് മെമ്പർ മാരായ ബഷീർ ഇ, ബുഷ്‌റ വി ,മണ്ഡലം പഞ്ചായത്ത് ശാഖ നേതാക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു



Leave a Reply