ഭൂമി കൈയേറ്റം ഒഴിവാക്കാന്‍ നഗരസഭ തയാറാകുന്നില്ലെന്ന് പരാതി

കല്‍പറ്റ: ഭൂമി കൈയേറ്റത്തിനും അനധികൃത നിര്‍മാണത്തിനുമെതിരേ പരാതി നല്‍കി നാലു മാസം കഴിഞ്ഞിട്ടും സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപടിയെടുക്കുന്നില്ലെന്നു കുപ്പാടി പള്ളിയാലില്‍ സരസ്വതിയമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഭര്‍ത്താവ് മരിച്ച തനിക്കു കുപ്പാടിയില്‍ 43 സെന്റ് സ്ഥലമാണുള്ളത്. സമീപകാലത്തു സര്‍വേ നടത്തിയപ്പോഴാണ് അയല്‍വാസികളില്‍ ഒരാള്‍ നിര്‍മിച്ച മതില്‍ തന്റെ ഭൂമിയിലാണെന്നും മറ്റൊരാള്‍ അതിരിനോടു ചേര്‍ന്നു കാര്‍ ഷെഡ് നിര്‍മിച്ചതു മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണെന്നു വ്യക്തമായത്. ഇതേത്തുടര്‍ന്നു മതിലും കാര്‍ ഷെഡും പൊളിച്ചുമാറ്റുന്നതിനു മുനിസിപ്പല്‍ സെക്രട്ടറിക്കു നല്‍കിയ പരാതിയിലാണ് നടപടി വൈകുന്നത്. പരാതി നല്‍കിയതിനു പിന്നാലെ 12 തവണ മുനിസിപ്പല്‍ സെക്രട്ടറിയെ നേരില്‍ക്കണ്ടു. നീതി ഇനിയും വൈകിയാല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും സരസ്വതിയമ്മ പറഞ്ഞു.



Leave a Reply