വയനാട് ക്ഷീര വികസന ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കല്‍പ്പറ്റ: പാല്‍ വില വര്‍ദ്ധിപ്പിക്കുക വര്‍ദ്ധിപ്പിക്കുന്ന വില പൂര്‍ണ്ണമായും കര്‍ഷകന് ലഭ്യമാക്കുക, കാലിത്തീറ്റക്ക് സബ്‌സിഡി അനുവദിക്കുക, മുഴുവന്‍ ക്ഷീര കര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മൃഗ ഡോക്ടര്‍മാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ലാ ക്ഷീരകര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വയനാട് ക്ഷീര വികസന ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സമരം ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ഉദ്ഘാടനം ചെയ്തു.ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി .പി. ആലി മുഖ്യപ്രഭാഷണം നടത്തി. എം. ഒ .ദേവസ്യ അധ്യക്ഷത വഹിച്ചു. പി. ജോയ് പ്രസാദ്, ഷാന്റി ചേനപ്പാടി, പി. കെ. മുരളി, ജോസ് പടിഞ്ഞാറത്തറ, പി. ബേബി തുരത്തേല്‍, എം. എം. മാത്യു ,സജീവന്‍ മടക്കിമല , ഇ. വി. സജി, എം. ഇരട്ട മുണ്ടക്കല്‍ ബാബു, എന്‍.എ. ബാബു ,പി. മാത്യു എന്നിവര്‍ സംസാരിച്ചു.



Leave a Reply