വയനാടിൻ്റെ ചരിത്രവും മിത്തുകളും പ്രതിപാദിക്കുന്ന ജോയ് പാലക്ക മൂലയുടെ കഥയുറങ്ങും കുടിൽ പുസ്തകം പ്രകാശനം ചെയ്തു

മാനന്തവാടി : വയനാടിൻ്റെ ചരിത്രവും, മിത്തുകളും കോർത്തിണക്കിയ ജോയ് പാലക്കമൂലയുടെ
ബാലസാഹിത്യ നോവൽ 'കഥയുറങ്ങും കുടിൽ ' എന്ന പുസതകത്തിൻ്റെ പ്രകാശനം .എച്ചോം ഗോപിക്ക് നൽകിക്കൊണ്ട് ചെറുവയൽ രാമൻ നിർവ്വഹിച്ചു.
വയനാടൻ ഗോത്രസംസ്ക്യതിയുടെ പോയ കാലത്തെ കണ്ണീരിൻ്റെയും പുഞ്ചിരിയുടേയും കഥകളാണ് പുസ്തകം പറയുന്നത്. നാടിൻ്റെ ഐശ്വര്യമായി സങ്കൽപ്പിക്കുന്ന ഒറ്റമുലച്ചി, ഇരുളത്ത് ചരിഞ്ഞ മണിയൻ എന്ന ആന, കരിന്തണ്ടൻ, എടക്കൽ ഗുഹ, പഴശ്ശിരാജ, തലക്കൽ ചന്തു,ടിപ്പു സുൽത്താൻ, നൂറ്റാണ്ടുകൾ മുൻപുള്ള വയനാടിൻ്റെ സാമൂഹികജീവിതരീതികൾ എല്ലാം കുട്ടികൾക്കായ്കോർത്തിണക്കിയ ഈ കൃതിയിൽ വിഷയങ്ങളായ് വരുന്നുണ്ട്.
ചെറുവൽ രാമേട്ടൻ്റെ പുരാതന ഗൃഹത്തിൽ വച്ച് നടന്ന ചടങ്ങിൽ കുര്യാക്കോസ് വയനാട്, ബാലൻ ഇരിട്ടി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു.



Leave a Reply