പുതുശേരിക്കടവ് കുരിശുപള്ളി കൂദാശ നവംബർ 12ന്

മാനന്തവാടി: പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പുതുക്കി പണിത ദൈവമാതാവിൻ്റെ നാമധേയത്തിലുള്ള കുരിശിൻ തൊട്ടിയുടെ കൂദാശ നവംബർ 12 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ എട്ട് മണിക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസിൻ്റെ മുഖ്യകാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബ്ബാനയുണ്ടാകും.
തുടർന്ന് പള്ളിയിൽ നിന്നും കുരിശിൻതൊട്ടിയിലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം നടക്കും. തുടർന്ന് നടക്കുന്ന കൂദാശ ചടങ്ങൾക്ക് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.ശേഷം മെത്രാപ്പോലീത്തക്ക് വിവിധ സംഘടനകളുടെ അനുമോദന യോഗവും നടക്കും.
ചടങ്ങുകൾക്ക് ശേഷം പൊതു സദ്യയുമുണ്ടാകും.
പത്രസമ്മേളനത്തിൽ വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ ,ട്രസ്റ്റി ബിനു മാടേsത്ത്, സെക്രട്ടറി ജോൺ ബേബി, നിർമാണ കമ്മിറ്റി കൺവീനർ ജോൺ നീറോംപ്ലാക്കിൽ പങ്കെടുത്തു.



Leave a Reply