എസ് എം എഫ് പ്രീ മാരിറ്റൽ കോഴ്സ് മാനന്തവാടിയിൽ തുടങ്ങാൻ തീരുമാനം

മാനന്തവാടി : എസ് എം എഫ് പ്രീ മാരിറ്റൽ കോഴ്സ് മാനന്തവാടിയിൽ തുടങ്ങാൻ തീരുമാനം. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ മുഴുവൻ മഹല്ലുകളിലും നടത്താൻ മാനന്തവാടി എരുമത്തെരുവ് മദ്രസ്സയിൽ കൂടിയ സുന്നി മഹല്ലു ഫെഡറേഷൻ കമ്മിറ്റി തീരുമാനിച്ചു. എസ് എം എഫ് ഫണ്ടു ശേഖരണം എല്ലാ മഹല്ലുകളിലും വെള്ളിയാഴ്ച കളക്ഷൻ നടത്തുവാനും തീരുമാനിച്ചു. താലൂക്ക് പ്രസിഡണ്ട് സി കുഞ്ഞബ്ദുള്ള അദ്ധ്യക്ഷം വഹിച്ചു. എസ് എം എഫ് ജില്ലാ സെക്രട്ടറി അലി ബ്രാൻ ഉദ്ഘാനം ചെയ്തു. സെക്രട്ടറി പി വി എസ് മുസ്സ സ്വാഗതവും പി മൊയ്തൂട്ടി നന്ദിയും പറഞ്ഞു.ആരിഫ് വാഫി ഉമർദാരിമി അഡ്വ റഷീദ് പടയൻ സംസാരിച്ചു.



Leave a Reply