April 27, 2024

മിനി എം.സി.എഫ് ഉദ്ഘാടനം ചെയ്തു

0
Img 20221220 200255.jpg
 എടവക:എടവക ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായോട് കാവണക്കുന്നിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) യുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്‌.ബി. പ്രദീപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു.
ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് അതതു വാർഡുകളിൽ താത്ക്കാലികമായി  സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള മാർഗം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധന സാമഗ്രി ഘടകത്തിൽ ഉൾപ്പെടുത്തി ഒരു വാർഡിൽ രണ്ടെണ്ണം എന്ന നിലയിലാണ് മുപ്പത്തിയെട്ട് മിനി എം.സി.എഫുകൾ  സ്ഥാപിക്കുന്നത്. ഇവിടെ നിന്നും പിന്നീട് പ്രധാന എം.സി.എഫിലേക്ക് മാറ്റപ്പെടുന്ന പാഴ് വസ്തുക്കൾ തരം തിരിച്ചതിനു ശേഷമാണ് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പിനിക്ക് കൈമാറുന്നത്.
 ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയി, വാർഡ് മെമ്പർ ലിസി ജോൺ, ജനപ്രതിനിധികളായ എം.പി. വത്സൻ, വിനോദ് തോട്ടത്തിൽ, കെ. ഷറഫുന്നീസ, അസി. സെക്രട്ടറി വി.സി മനോജ്, വി.ഇ.ഒ എം. ഷൈജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ, അക്രഡിറ്റഡ് എഞ്ചിനീയർ സി.എച്ച് ഷമീൽ, ഓവർസിയർ ജോസ് പി. ജോൺ, ഹരിത കർമ്മ സേനാംഗങ്ങളായ റീന അർജുൻ, കെ. ലീല തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *