March 31, 2023

വിളവെടുപ്പ് മഹോത്സവം നടത്തി

IMG_20230204_193402.jpg
തിരുനെല്ലി : തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ. എൽ. ജി യുടെ 130 ൽ പരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം  മാനന്തവാടി നിയോജക മണ്ഡലം എം. എൽ. എ. ഒ. ആർ. കേളു നിർവഹിച്ചു.  ചടങ്ങിൽ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്  പി. വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തിരുനെല്ലി സി. ഡി. എസ്. ചെയർ പേഴ്സൺ  സൗമിനി. പി ചടങ്ങിന് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോ കോർഡിനേറ്റർ  പി. കെ. ബാലസുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. സുനിൽ കുമാർ. കെ. പി ( റേഞ്ച് ഓഫീസർ, തോൽപ്പെട്ടി ), ഡോ. അനിൽ കുമാർ ( എ. ഡി. എ., മാനന്തവാടി ),  വിമല. ബി.എം. ( ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ , ജയേഷ്. വി. ( ഡി. പി. എം., ട്രൈബൽ ),  റൂഖ്യ സൈനുദ്ധീൻ ( മെമ്പർ, തിരുനെല്ലി പഞ്ചായത്ത് ), പി. ജെ മനുവൽ ( കിഴങ്ങ് വിള സംരക്ഷകൻ), സണ്ണി കല്പറ്റ ( പൊതു പ്രവർത്തകൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു.  സായി കൃഷ്ണൻ. ടി. വി ( കോ കോർഡിനേറ്റർ, എൻ. ആർ. എൽ. എം തിരുനെല്ലി ) നന്ദി പറഞ്ഞു.തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഊര് കളിൽ നിന്ന് ഉള്ള 130 പേര് പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *