പൊൻമുടിക്കോട്ടയിൽ റബർ തോട്ടത്തിന് തീ പിടിച്ചു

നെന്മേനി :പൊൻമുടിക്കോട്ടയിൽ റബർ തോട്ടത്തിന് തീ പിടിച്ചു. നെൻ മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 23 ൽ പ്പെട്ട പൊൻമുടി കോട്ടയിലെ കോപ്പുഴ ബേബിയുടെ തോട്ടത്തിനാണ് തീ കത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ആണ് സംഭവം. ഇരുപതോളം റബർ തൈമരങ്ങൾ തീയിൽ അകപ്പെട്ടു. അര ഏക്കറോളം സ്ഥലത്തെ പുല്ലിനാണ് തീ പിടിച്ചത്.
സുൽത്താൻ ബത്തേരിയിൽ നിന്നും അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ അണച്ചതിനാൽ ബാക്കി നാല് ഏക്കറോളം സ്ഥലത്തെ റബർ രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ ഐ. ജോസഫ്, ഫയർ ഓഫീസർമാരായ കെ.എ.സിജു, എം.പി. സജീവ്, എ.ശ്രീരാജ്, പി.ഡി. അനു റാം,ഹോം ഗാർഡ് ബാബു മാത്യു എന്നിവർ നേതൃത്വം നൽകി.



Leave a Reply