ചില്ലറ വ്യാപാര മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം : കേരള വ്യാപാരി വ്യവസായി സമിതി

പുൽപ്പള്ളി : തകർച്ചയിലായ ചില്ലറ വ്യാപാര മേഖല സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും നയങ്ങളും രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ജില്ലയിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനു പരിഹാരം കാണുക. വ്യാപാരികൾക്കു സംരക്ഷണം നൽകുന്ന തരത്തിൽ വാടക നിയന്ത്രണ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ വ്യാപരി വ്യവസായി സമിതി പുൽപ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
സമ്മേളനം ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു.ഏ.ജെ.കുര്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് പി.പ്രസന്നകുമാർ, ജോ: സെക്രട്ടറി എം.പുരുഷോത്തമൻ, കെ..അലിക്കുഞ്ഞ്, അജിത്.കെ.ഗോപൻ പ്രസംഗിച്ചു.സി ജി ജയപ്രകാശ് സ്വാഗതവും കെ ആർ ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ : കെ.ആർ.ബാബു പ്രസിഡൻ്റ,
വി എസ് ചാക്കോ മാസ്റ്റർ, പി.കെ.സലിം, പി.ജി.ശ്രീജ വൈസ് പ്രസിഡൻ്റ്, സി.ജി.ജയപ്രകാശ് സെക്രട്ടറി
സി ജി ജിനേഷ്, മനോജ് ഇല്ലിക്കൽ, പി എ രാജേഷ് ജോയിൻ്റ് സെക്രട്ടറി അജിത്.കെ.ഗോപൻ ട്രഷറർ എന്നിവരടങ്ങുന്ന 19 അംഗ കമ്മിറ്റിയെയും 15 അംഗ എക്സിക്യുട്ടീവിനെയും സമ്മേളനം തെരഞ്ഞെടുത്തു.



Leave a Reply