ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷ സമയക്രമത്തില്‍ മാറ്റം
മാര്‍ച്ച് 4 ന് നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) കാറ്റഗറി നമ്പര്‍ 397/2021 തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷാ സമയം രാവിലെ 7.15 മുതല്‍ 9.15 വരെയായി പുനക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രം, പരീക്ഷാ തീയതി എന്നിവയ്ക്ക് മാറ്റമില്ല. പുതിയ സമയക്രമമനുസരിച്ചിട്ടുള്ള പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ലഭിക്കും. ഉദേ്യാഗാര്‍ത്ഥികള്‍ പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.



Leave a Reply