അംഗത്വ വിതരണഉദ്ഘാടനം സംഘടിപ്പിച്ചു

കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസിന്റെ പടിഞ്ഞാറത്തറ യൂണിറ്റ് അംഗത്വ വിതരണം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വച്ച്ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോള്‍സണ്‍ കൂവക്കല്‍ ഷാജി മന്നപ്പാട്ട് താഴെഎന്നിവര്‍ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഇത് സംബന്ധിച്ച് യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോണി നന്നാട്ട് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പാപ്പിനാ, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം വി ജോണ്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അലി പോപ്പുലര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി എ ജോസ്, രാമകൃഷ്ണന്‍ മൂര്‍ത്തൊടി, മാത്യു വട്ടക്കുളം, അസീസ് സീറ്റ് വേള്‍ഡ്, മറിയം മത്തായി, ഷാജി മണപ്പാട്ട് താഴെ എന്നിവര്‍ പ്രസംഗിച്ചു



Leave a Reply