യൂണിയൻ തെരഞ്ഞെടുപ്പ്:എം എസ് എഫ് നേതാവിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി

കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ യു.യു.സിമാരോട് വോട്ട് ചോദിച്ചാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. വയനാട് ജില്ലാ എക്സിക്യൂട്ടിവിലേക്ക് മത്സരിക്കുന്ന ഡബ്ള്യു.എം.ഒ കോളേജ് യു.യു.സി ആബിദിനെയാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. വോട്ട് ചോദിക്കുന്നതിനുവേണ്ടി ഒരു യു.യു.സിയെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഫോണെടുത്ത് ഭീഷണിയും അസഭ്യവർഷവും നടത്തിയത്.വോട്ട് ചെയ്യാൻ വന്നാൽ തല്ലുമെന്നും മേലിൽ ആരോടും വോട്ട് ചോദിക്കരുതെന്നുമൊക്കെയാണ് ഭീഷണി. എസ്.എഫ്.ഐ ജനാധിപത്യവിരുദ്ധരീതി തുടരുകയാണെന്നും ഇത്തരം ഭയപ്പെടുത്തലുകൾ തങ്ങളെയും മുന്നണിയെയും ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചും വോട്ടുചോദിച്ചും തന്നെ മുന്നോട്ട് പോകുമെന്നും എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.



Leave a Reply