പുലിയെ റോഡരികിൽ ചത്ത നിലയില്‍ കണ്ടെത്തി

ബേഗൂര്‍ : റോഡരികിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.വനം വകുപ്പ് ബേഗൂര്‍ റേഞ്ചും, വന്യജീവി സങ്കേതവും അതിര്‍ത്തി പങ്കിടുന്ന ബേഗൂര്‍ കൊല്ലി കോളനിക്ക് സമീപം റോഡരികിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാല് വയസോളം പ്രായം തോന്നിക്കുന്ന പെണ്‍പുലിയാണ് ചത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ് അടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. തുടർന്ന് പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരിയിലെ വെറ്റിനറി ലാബിലേക്ക് മാറ്റി. അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയതാകാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നതായും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.



Leave a Reply