വിശ്വനാഥന്റെ ദുരൂഹമരണം : എ.പി.സി.ആർ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു

കൽപ്പറ്റ: കൽപ്പറ്റ പാറവയൽ കോളനിയിലെ വിശ്വനാഥന്റെ കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്തുവച്ച് ഉണ്ടായ ദുരൂഹ മരണം സംബന്ധിച്ച് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു. വിശ്വനാഥന്റെ മരണം ആത്മഹത്യ അല്ലെന്നും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ള ആളുകൾക്ക് മരണത്തിൽ പങ്കുണ്ടെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. വിശ്വനാഥനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി മെഡിക്കൽ കോളേജ് പോലീസ് വേണ്ട ഗൗരവത്തോടെ കൈകാര്യം ചെയ്യാതെ അവരെ ആക്ഷേപിച്ചത് ഇപ്പോഴും ഉദ്യോഗസ്ഥ തലത്തിൽ ആദിവാസി വിഭാഗങ്ങളോടുള്ള അവഗണന തുടരുന്നതിന്റെ തെളിവായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ വിശ്വനാഥനെതിരെ കളവ് ആരോപിച്ചുകൊണ്ട് ഒരു ആൾക്കൂട്ട വിചാരണയും നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ കേരളീയ പൊതുബോധത്തിന്റെ അധപതനം കൂടിയാണ് വെളിവാക്കുന്നത് എന്നും റിപ്പോർട്ട് വിലയിരുത്തുന്നു. വിശ്വനാഥന്റെ ദുരൂഹമരണം സംബന്ധിച്ചുള്ള കേസന്വേഷിക്കുന്ന എ.സി.പി. കെ.സുദർശൻ, എസ് സി / എസ് ടി കമ്മീഷൻ അംഗം അഡ്വ.സൗമ്യ സോമൻ, ട്രൈബൽ ഓഫീസർ, വിശ്വനാഥന്റെ ഭാര്യ, സഹോദരങ്ങൾ, അമ്മ, പരിസര വാസികൾ എന്നിങ്ങനെ വ്യത്യസ്ത ആളുകളെ നേരിൽ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. അഡ്വ. സഹീർ മനയത്ത്, അഡ്വ. പ്രവീൺ കുമാർ, ഷെബീർ കൊടുവള്ളി, നൗഷാദ് സി.എ, പി.എച്ച്. ഫൈസൽ തുടങ്ങിയവരാണ് വസ്തുതാ സംഘത്തിൽ ഉണ്ടായിരുന്നത്.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ: അഡ്വ. സഹീർ മനയത്ത്, ഷെബീർ കൊടുവള്ളി, പി.എച്ച്. ഹൈസൽ



Leave a Reply