April 1, 2023

അന്താരാഷ്ട്ര വന ദിനം :250 വര്‍ഷം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു

IMG-20230318-WA0003.jpg
തിരുനെല്ലി: അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ ബാവലിയിലെ മരമുത്തശ്ശിയെ ആദരിച്ചു. 250 വര്‍ഷം പഴക്കമുള്ള ബാവലിയിലെ അരയാല്‍ മരത്തിനാണ് സ്‌നേഹാദരവ് നല്‍കിയത്. തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.ടി. വത്സലകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി.സി ജോസഫ് മരമുത്തശ്ശിയെ പരിചയപ്പെടുത്തി. തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി. സുനില്‍കുമാര്‍, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എസ് ഐ. സനല്‍കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി റെയ്ഞ്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ. സുരേന്ദ്രന്‍ ഹാരിസ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *