യു.ഡി.എഫ് മാനന്തവാടിയിൽ പ്രതിഷേധ സദസ്സ് നടത്തി

മാനന്തവാടി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും, കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട ഭീകരതയ്ക്കെതിരെ സത്യം വിജയിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മാനന്തവാടി നഗര സഭ യുഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ സായാഹ്ന പ്രതിഷേധ സദസ്സ് നടത്തി. യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മാനന്തവാടി നഗര സഭ ചെയർമാൻ പി.വി.എസ്സ്.മൂസ്സ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞബ്ദുള്ള, മുഖ്യ പ്രഭാഷണം നടത്തി.ജോസഫ് കളപ്പുര, പി.വി.ജോർജ്ജ്, ജേക്കബ് സെബാസ്റ്റ്യൻ, ലേഖാ രാജീവൻ തുടങ്ങി യു.ഡി.എഫ് മാനന്തവാടി നഗരസഭ പരിധിയിലെ നേതാക്കൾ സംസാരിച്ചു.



Leave a Reply