May 2, 2024

ജില്ലയിലെ ആദ്യത്തെ കിടാരി പാർക്ക് ക്ഷീരമേഖലയ്ക്കു മുതൽക്കൂട്ടായി

0
Img 20230502 093356.jpg
പുൽപള്ളി : ക്ഷീര കർഷകർക്കു നല്ലയിനം കിടാരികളെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പുൽപള്ളി ക്ഷീരസംഘം ആരംഭിച്ച ജില്ലയിലെ ആദ്യത്തെ കിടാരി പാർക്ക് ക്ഷീരമേഖലയ്ക്കു മുതൽക്കൂട്ടായി. ഒന്നാം വാർഷികത്തിലേക്കു കടക്കുന്ന ഈ കേന്ദ്രത്തിൽ നിന്ന് ഇതുവരെ 356 കിടാരികളെ വിൽപന നടത്താനായി. സംസ്ഥാനത്തെ മികച്ച കിടാരി പാർക്ക് പുൽപള്ളിയിലേതായി. തമിഴ്നാട്ടിലെ സേലം, കൃഷ്ണഗിരി, ഈറോഡ് എന്നിവിടങ്ങളിൽ നിന്നു മുന്തിയ ഇനത്തിൽ പെട്ട കിടാരികളെയാണു സംഘം വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നത്. ഇടനിലക്കാരില്ലാതെ മികച്ചയിനം കിടാരികളെ ലഭിക്കുന്നതു കർഷകർക്കും ഉപകാരമായി.
കോഴിക്കോട് ജില്ലാ പഞ്ചായത്തിനും വൈത്തിരി, വെള്ളമുണ്ട പഞ്ചായത്തുകൾക്കും അവരുടെ പദ്ധതികൾക്കായി കിടാരികളെ എത്തിച്ചുനൽകി. ജില്ലയിലെ മറ്റുചില പഞ്ചായത്തുകളും പദ്ധതി നടത്തിപ്പിന് കിടാരി പാർക്കിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, സെക്രട്ടറി എം.ആർ.ലതിക, ഡയറക്ടർ യു.എൻ.കുശൻ എന്നിവർ അറിയിച്ചു. ആകർഷകമായ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനാൽ കർഷകർക്ക് തിരിച്ചടവിനും സാവകാശമുണ്ട്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ക്ഷീരകർഷകർ കിടാരികളെ തേടി ഇവിടെയെത്തുന്നു.ക്ഷീര വികസന വകുപ്പിന്റെ സബ്സിഡിയോടെ പശുക്കളെ വാങ്ങാൻ കർഷകർ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതില്ല.സംഘത്തിന് സ്വന്തമായി പുൽക്കൃഷിയും വെറ്ററിനറി മരുന്നുഷാപ്പും ഡോക്ടറുടെ സേവനവുമുണ്ട്.കിടാരി പാർക്കിന്റെ വാർഷികത്തോടനുബന്ധിച്ചു സംഘത്തിലെ കർഷകർക്ക് പലിശരഹിത തവണ വ്യവസ്ഥയിൽ കിടാരികളെ സ്വന്തമാക്കാനുള്ള എന്റെ കിടാരി പദ്ധതി നടപ്പാക്കുന്നു. 3നു 10ന് വാർഷികം ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് ജോ.ഡയറക്ടർ സിൽ‌വി മാത്യുവും എന്റെ കിടാരി പദ്ധതി ഉദ്ഘാടനം ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഉഷാദേവിയും നിർവഹിക്കും. അതോടൊപ്പം സഹകരണ ബാങ്ക് ഓ‍ഡിറ്റോറിയത്തിൽ ക്ഷീര കർഷക പരിശീലന പരിപാടിയും നടത്തും. മിൽമ സീനിയർ സൂപ്പർവൈസർ ഷിജോ മാത്യു ക്ലാസ് നയിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *