May 11, 2024

ബ്രഹ്മഗിരി പ്രതിസന്ധി: ഒന്നും പ്രതികരിക്കാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി മടങ്ങി

0
Img 20230628 171715.jpg
കൽപ്പറ്റ :ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിയുടെ പ്രതിസന്ധി മറികടക്കാൻ സി.പി.എം ഇടപ്പെടും. ഇന്ന് കൽപ്പറ്റയിൽ പാർട്ടി ആസ്ഥാനത്ത് പ്രത്യേക ജില്ലാ കമ്മിറ്റി ചേർന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലും പങ്കെടുത്തു.
ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിക്ക് നിലവിൽ ജീവനക്കാരുടെ ശമ്പളവും നിക്ഷേപവും ഉൾപ്പടെ പണം നൽകാൻ കഴിയാതെ പ്രതിസന്ധിയിലാണ്. ഇതിനിടെ പ്രശ്നം സങ്കീർണ്ണമാകുകയും ബ്രഹ്മഗിരിക്കെതിരെ സമരം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് സി.പി.എം. വിഷയം ഏറ്റെടുത്തത്. ഇന്ന് കൽപ്പറ്റ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലും പങ്കെടുത്ത് വിഷയം ഗൗരവമായി ചർച്ച ചെയ്തു.
എന്നാൽ യോഗം കഴിഞ്ഞിറങ്ങിയ സി.പി.എം. സംസ്ഥാന സെക്രട്ടറി ഒരു വിഷയത്തിലും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. 
ഏതായാലും ബ്രഹ്മഗിരിയുടെ നിലവിലെ പ്രതി സന്ധിയിൽ നിന്ന് കരകയറാൻ ചില ഉത്തേജക പാക്കേജുകൾ സി.പി.എം. ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചതായാണ് വിവരം. സർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായത്തിന് സമ്മർദ്ദം ചെലുത്താനുമാണ് തീരുമാനമെന്നാണ് സൂചന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *