May 10, 2024

മന്ത്രി തല ഉപസമിതി സന്ദർശനം; പ്രഹസനമെന്ന് യു.ഡി.എഫ്. ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സി.പി.എം

0
Img 20240221 074421

 

കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അകറ്റാനും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും വേണ്ടി എന്ന പേരിൽ എത്തിയ മന്ത്രി തല ഉപസമിതിയുടെ സന്ദർശനം കേവലം പ്രഹസനം മാത്രമായി തീർന്നെന്ന് യുഡിഎഫ് ജനപ്രതിനിധികൾ.

അതേസമയം സർവകക്ഷി യോഗ ബഹിഷ്ക്കരണം നടത്തിയ യു.ഡി.എഫ് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് നടത്തിയതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

ജനപ്രതിനിധികളുമായി നടത്തിയ മീറ്റിംഗിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് വേണ്ടി കൃത്യമായ ഒരു നിർദ്ദേശവും മുന്നിൽ വയ്ക്കാനോ ജനപ്രതിനിധി കൾ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ട കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാതെയും ആ മീറ്റിങ്ങിൽ നടന്ന ചർച്ചയുടെ തനിയാവർത്തനം മാത്രമാണ് ബത്തേരിയിൽ നടന്നതെന്ന് യു.ഡി.എഫ്  ആരോപിച്ചു.

എന്നാൽവന്യമൃഗശല്യം പരിഹരിക്കണമെന്ന്‌ യുഡിഎഫിന്‌ ആഗ്രഹമില്ല. ജനങ്ങൾ എന്നും ദുരിതം അനുഭവിക്കണമെന്നതാണ്‌ നിലപാട്‌.
ദീർഘകാലം രാജ്യം ഭരിച്ചപ്പോഴും വന്യമൃഗ പ്രതിരോധത്തിനായി നടപടി എടുത്തിട്ടില്ല. വന്യമൃഗ ആക്രമണം അതീവ രൂക്ഷമായിട്ടും പരിഹാരം കാണാൻ  വയനാടിന്റെ എംപി രാഹുൽഗാന്ധി ഒന്നും ചെയ്‌തില്ല. ഒരുകേന്ദ്രപദ്ധതിപോലും കൊണ്ടുവന്നില്ല. പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം.
ഇപ്പോൾ സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൽപ്രശ്‌നം പരിഹരിക്കാൻ നടപടികളുമായി മുന്നോട്ട്‌ പോകുമ്പോൾ അത്‌ തകർക്കാനും നടപ്പാക്കാതിരിക്കാനുമാണ്‌ യുഡിഎഫ്‌ ശ്രമമെന്ന് സി.പി.എം കുറ്റപ്പെടുത്തി.

വന്യമൃഗ ശല്യത്തിൽ മരണപ്പെടുന്നവർക്ക് നിലവിൽ നൽകിയിരിക്കുന്ന 10 ലക്ഷം രൂപ അപര്യാപ്തമാണ് എന്നും നഷ്ടപരിഹാരത്തുക ഉയർത്തണം എന്നുള്ള ആവശ്യത്തിൽ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കു പറ്റുന്ന ആളുകൾക്ക് സ്വകാര്യ ആശുപത്രിയിൽ നൽകുന്ന ചികിത്സയ്ക്ക് ആവശ്യമായ മുഴുവൻ തുകയും സർക്കാർ വഹിക്കണം എന്നുള്ള ജനപ്രതിനിധികളുടെ ആവശ്യത്തിന് തീരുമാനം വൈകിപ്പിക്കുന്നതും ഈ വിഷയത്തിൽ സർക്കാരിനുള്ള ഇരട്ടത്താപ്പിന്റെ ഭാഗമായാണന്നാണ് യു.ഡി.എഫ് നിലപാട്.

തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വന്യമൃഗ ശല്യം നേരിടുന്നതിന് ഉള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചർച്ചയുടെ കാര്യങ്ങൾ മാത്രമാണ് ബത്തേരിയിൽ നടന്ന ചർച്ചയിൽ അവതരിപ്പിച്ചത്. അതിന്മേൽ ഒരു ഇടപെടലും നടത്താതെയാണ് മന്ത്രി തല സമിതി വയനാട്ടിൽ ചർച്ചയ്ക്ക് എത്തിയത്. വനത്തിലെ അടിക്കാടുകൾ വെട്ടുന്നതിന് വേണ്ടി അനുമതി തേടിക്കൊണ്ട് കേന്ദ്രസർക്കാരിന് കത്ത് നൽക്കുന്നത് പരിഗണിക്കാം എന്നാണ് മന്ത്രി തല ഉപസമിതി പറയുന്നത്. സ്വകാര്യ തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റണമെന്ന് ജില്ലാ കലക്ടർ മാസങ്ങൾക്ക് മുമ്പ് നൽകിയ ഉത്തരവ് വീണ്ടും ജനപ്രതിനിധി ക്കളുടെ യോഗത്തിൽ അവതരിപ്പിക്കുന മാത്രമാണ് മന്ത്രിമാർ ചെയ്തത്.

നിലവിൽ റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ പോലും കാട് വെട്ടിതെളിക്കാൻ റവന്യൂ വകുപ്പ് തയ്യാറാകാത്ത സാഹചര്യമാണ് നിലവിൽ വയനാട്ടിൽ ഉള്ളത് .

വന്യമൃഗ ശല്യങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും കൃത്യമായ ഏകോപനം ഉണ്ടാകുന്നില്ല എന്നും അതിൽ കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും.

ഫെബ്രുവരി പതിനഞ്ചാം തീയതി തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും അതിനുശേഷം നടന്ന പുൽപ്പള്ളി സംഭവവികാസങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.

ജനപ്രതികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെ പരിഗണിച്ചിരുന്നുവെങ്കിൽ അത് വിശ്വാസത്തിൽ എടുത്തിരുന്നെങ്കിൽ ഒരുപക്ഷേ പുൽപ്പള്ളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമായിരുന്നു.

റവന്യൂ വകുപ്പിന്റെയും വനംവകുപ്പിൻ്റെയും ഏകോപനം ഇല്ലായ്മയും പരസ്പരം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന സാഹചര്യവുമാണ് ജില്ലയിൽ നിലവിലുള്ളത് എന്നും ജനപ്രതികൾ ആരോപിച്ചു.

കാടും നാടും വേർതിരിക്കുന്നതിന് വേണ്ടി ആവശ്യമായ തുക അനുവദിക്കണമെന്ന് ജനപ്രതിനിധികൾ തിരുവനന്തപുരത്ത് ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്നതിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒരു തുക പോലും വയനാട്ടിലേക്ക് പ്രത്യേകമായി അനുവദിക്കാൻ സർക്കാർ തയ്യാറാവുന്നത് കടുത്ത നിരാശയാണ് ജനങ്ങൾക്ക് സമ്മാനിച്ചത്.

ആശ്രിതരുടെ നിയമനങ്ങളിൽ ക്യാബിനറ്റ് തീരുമാനം വൈകുന്നത് ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതിലും യാതൊരുവിധ തീരുമാനവും കൈക്കൊള്ളാൻ മന്ത്രി തല സമിതിക്ക് കഴിഞ്ഞില്ല.

നിലവിൽ വയനാട്ടിൽ 10 ലക്ഷം രൂപപോലും തികച്ചുകിട്ടാത്ത ഒരുപാട് കുടുംബങ്ങൾ ഉണ്ട് എന്നും അടിയന്തരമായി പരിഹരിക്കണമെന്നും പറഞ്ഞിട്ടും ആ പണം പൂർണമായി കൈമാറാൻ ചർച്ച നടക്കുന്ന സമയം വരെ വനം വകുപ്പിന് കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണ്.

മാനന്തവാടിയിൽ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്ത ഉത്തരവ് നാളിതുവരെ പുറത്തിറക്കാൻ കഴിയാത്തതും.
ശരിയായ കാര്യമല്ലന്നും യു.ഡി.എഫ്ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ കൃത്യമായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ യു.ഡി.എഫ് ജനപ്രതിധികൾ ശ്രമിച്ചു.

എല്ലാ നിർദ്ദേശങ്ങളും മന്ത്രിതല സമിതിക്ക് മുൻപേ പറയുകയും അതിൽ കൃത്യമായ ഒരു മറുപടിയും മന്ത്രിമാരിൽ നിന്ന് ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.

വനാതിർത്തി ഗ്രാമങ്ങളിൽ പോത്ത്, ആട്, കോഴി തുടങ്ങിയ വളർത്തു മൃഗങ്ങളുടെ വിതരണം കുറയ്ക്കണമെന്നും വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ഇതൊരു മാർഗമാണ് എന്നുള്ള മന്ത്രിയുടെ വിചിത്ര വാദവും ഉണ്ടായപ്പോഴാണ് യുഡിഎഫ് ജനപ്രതിനിധികൾ യോഗം ബഹിഷ്കരിച്ചത്

തുടർച്ചയായി മരണങ്ങൾ സംഭവിച്ച വീടുകളിൽ സന്ദർശനം നടത്താനോ സാന്ത്വനിപ്പിക്കാനോ സർക്കാരിൻറെ ഭാഗത്തുനിന്ന് ഒരു പ്രതിനിധി പോലും വീടുകളിൽ എത്തിച്ചേരാത്തത് വയനാട്ടിലെ പൗരന്മാരെ രണ്ടാം നിര പൗരന്മാരായി കാണുന്നതിന്റെ തെളിവാണ്. ഇത്തരം വീടുകളിൽ സന്ദർശനം നടത്താൻ തയ്യാറാവാതിരിക്കുകയും അവരെ സാന്ത്വനിപ്പിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന മന്ത്രിതല ഉപ സമിതിക്ക് മുമ്പിൽ ഇനിയും ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല എന്ന് പറഞ്ഞുകൊണ്ടാണ് യു.ഡി.എഫ് ജനപ്രതികൾ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയത്
വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ വർഷങ്ങൾക്കു മുമ്പ് വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റവർക്ക് കൊടുക്കാനുള്ള നഷ്ടപരിഹാര തുക ലഭിക്കാത്ത വ്യക്തികളുടെ പേരുകൾ അടക്കം യോഗത്തിൽ പറയുകയുണ്ടായി

എന്നാൽ അത്തിൽ വനം വകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല.

 

 

 

 

 

അതേ സമയംജനങ്ങളോട്‌ പ്രതിബദ്ധതയില്ലന്നതാണ് ഇന്നലത്തെ യു.ഡി.എഫ് ജനപ്രതിനിധികടളുടെ നിലപാടിലൂടെ തെളിഞ്ഞതെന്നും സി.പി.എം .
തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ യുഡിഎഫ്‌ എംഎൽഎമാർ ഉൾപ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മന്ത്രിതല സമിതി ജില്ലയിലെത്തിയത്‌. അവർ വന്നപ്പോൾ ബഹിഷ്‌കരിച്ചത്‌ പ്രശ്‌നം പരിഹരിക്കണമെന്ന്‌ പറയുന്നതിൽ ആത്മാർത്ഥതയില്ലെന്ന്  തെളിയിക്കുന്നതാണ്‌. യുഡിഎഫ്‌ എംഎൽഎമാരും തദ്ദേശസ്ഥാപന അംഗങ്ങളും ജനങ്ങളെ വഞ്ചിച്ചു. ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ പാർടികൾക്ക്‌ ചേർന്ന നിലപാടല്ലിത്. ഇത്‌ ജനങ്ങളുടെ മുമ്പിൽ തുറന്നുകാണിക്കുമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *