May 10, 2024

കൊടും ചൂടിന് നേരിയ ആശ്വാസം: വയനാട്ടിൽ വേനൽ മഴ തുടങ്ങി

0
Img 20240413 161501

കൽപ്പറ്റ: കൊടും ചൂടിൽ വയനാടിന് ആശ്വാസമായി വേനൽ മഴയെത്തി. മഴ പെയ്തു തുടങ്ങിയതോടെ കരിഞ്ഞുണങ്ങി തുടങ്ങിയ കാർഷിക വിളകൾക്ക് പുതു ജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ കർഷകർ. വേനൽ കടുത്തതോടെ വറ്റി വരണ്ട് തുടങ്ങിയ ജല സ്രോതസ്സുകളിലും പുതു ജീവൻ തുടിക്കും എന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ. വേനല്‍ മഴ ലഭിച്ചതോടെ വരണ്ടുണങ്ങിയ കാടുകള്‍ വീണ്ടും പച്ചപ്പണിയും.

വേനല്‍ ശക്തമായതോടെ ജില്ലയെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയത് കാട്ടു തീയും കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞതുമായിരുന്നു. ഒരിടക്ക് ശുദ്ധ ജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസുകളിൽ വരെ പമ്പിങ് നിലച്ചിരുന്നു. പുഴകൾക്കും തോടുകൾക്കും മദ്ധ്യേ തത്കാലിക തടയണ നിർമ്മിച്ച് ഒഴുക്ക് വെള്ളം തടഞ്ഞു നിറുത്തിയാണ് തത്കാലിക പ്രതിവിധി കണ്ടെത്തിയത്.

ഓരോ വര്‍ഷവും ഏക്കര്‍ കണക്കിന് കാടാണ് വേനല്‍കാലത്ത് കത്തിനശിക്കുന്നത്. ഈ വേനലിലും വയനാടൻ കാടുകൾക്ക് തീ പിടിക്കുകയും വനം കത്തി നശിക്കുകയും ചെയ്തു. കത്തുന്ന വേനലില്‍ ഏതു സമയവും വനം ഒരു അഗ്‌നി ഗോളമായി മാറുന്ന അവസ്ഥിയിലാണ്. വനം ജീവനക്കാര്‍ക്കും കാട്ടു തീ തടയാന്‍ വേണ്ടത്ര സജ്ജീകരണങ്ങളും ഇല്ലാത്ത അവസ്ഥയിലാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *