May 4, 2024

ഇടവഴികളിൽ ഇടവേളയില്ലാത്ത ഹോൺ ശബ്ദത്തിന് 38 വയസ്സ്

0
Img 20210314 094633

ജിത്തു തമ്പുരാൻ

മജീദിന്റെ മീൻ വണ്ടി വരുന്നത് ദൂരെ നിന്ന് തന്നെ കേൾക്കാം വയനാട്ടിലെ ഇടവഴികളിലൂടെ ഈ ഹോൺ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് വർഷം 38 ആയി അതായത് 13870 ദിവസങ്ങൾ . മജീദിന്റെ ഹോണ് താളത്തിൽ കാതോർക്കുന്ന ചിലരുണ്ട് ഈ ഇടനാഴികളിൽ. പച്ച മീൻ കൊതിയനായ മിട്ടു പൂച്ചയും അവന്റെ കൂറേ കൂട്ടുകാരും,അടുക്കളയിലെ ഉച്ചയൂണിനാ യി പുളിയിട്ട് വയ്ക്കാൻ മീനിനായി കാക്കുന്ന അമ്മമാരും, ഹോട്ടലിലെ പൊറോട്ട യോട് മല്ലിടാൻ ഒരു ചാറിനുവേണ്ടി മീനിനായി മജീദിനെ കാക്കുന്നവർ ഒരുപാടുണ്ട് ഇവിടെ.

37 വർഷം മുമ്പ് കുടുംബവും ഉത്തരവാദിത്തങ്ങളും പ്രാരാബ്ദങ്ങളും തലയ്ക്കുമുകളിൽ കയറ്റിവെച്ച് സമയത്ത് ഇനി എന്ത് എന്ന് മനസ്സിൽ വന്ന സമയത്താണ് കയ്യിലെ മിച്ചമുള്ള മൂലധനം മുടക്കി തരുവണ ഹൈസ്കൂളിന് സമീപം മജീദ് മീൻ കച്ചവടം തുടങ്ങിയത് . അന്നുമുതൽ ഇന്നുവരെ മഞ്ഞും, മഴയും, വെയിലും മറന്ന് മജീദിന്റെ മീൻ വണ്ടി യാത്ര തുടരുകയാണ്. വൃത്തിയിലും വെടിപ്പിലും ഭക്ഷ്യയോഗ്യമായ മീനുകൾ ആളുകൾക്ക് കൊടുക്കാൻ ഇടവഴികളിൽ ഇടവേളയില്ലാത്ത ഹോൺ ശബ്ദത്തിന് 38 വയസ്സ്

മജീദിനന്റെ മീൻ വണ്ടി വരുന്നത് ദൂരെ നിന്ന് തന്നെ കേൾക്കാം വയനാട്ടിലെ ഇടവഴികളിലൂടെ ഈ ഹോൺ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ട് വർഷം 38 ആയി അതായത് 13870 ദിവസങ്ങൾ . മജീദിന്റെ ഹോണ് താളത്തിൽ കാതോർക്കുന്ന ചിലരുണ്ട് ഈ ഇടനാഴികളിൽ. പച്ച മീൻ കൊതിയനായ മിട്ടു പൂച്ചയും അവന്റെ കൂറേ കൂട്ടുകാരും,അടുക്കളയിലെ ഉച്ചയൂണിനാ യി പുളിയിട്ട് വയ്ക്കാൻ മീനിനായി കാക്കുന്ന അമ്മമാരും, ഹോട്ടലിലെ പൊറോട്ട യോട് മല്ലിടാൻ ഒരു ചാറിനുവേണ്ടി മീനിനായി മജീദിനെ കാക്കുന്നവർ ഒരുപാടുണ്ട് ഇവിടെ.

37 വർഷം മുമ്പ് കുടുംബവും ഉത്തരവാദിത്തങ്ങളും പ്രാരാബ്ദങ്ങളും തലയ്ക്കുമുകളിൽ കയറ്റിവെച്ച് സമയത്ത് ഇനി എന്ത് എന്ന് മനസ്സിൽ വന്ന സമയത്താണ് കയ്യിലെ മിച്ചമുള്ള മൂലധനം മുടക്കി തരുവണ ഹൈസ്കൂളിന് സമീപം മജീദ് മീൻ കച്ചവടം തുടങ്ങിയത് . അന്നുമുതൽ ഇന്നുവരെ മഞ്ഞും, മഴയും, വെയിലും മറന്ന് മജീദിന്റെ മീൻ വണ്ടി യാത്ര തുടരുകയാണ്. വൃത്തിയിലും വെടിപ്പിലും ഭക്ഷ്യയോഗ്യമായ മീനുകൾ ആളുകൾക്ക് കൊടുക്കാൻ എപ്പോഴും മജിദ് ശ്രദ്ധിക്കാറുണ്ട്. മജിദ് ശ്രദ്ധിക്കാറുണ്ട്.

ഇത്രയും വർഷം എങ്ങനെ എമ്മെയ്റ്റിയിൽ മീൻ കൊണ്ടുപോകുന്ന ഒരൊറ്റ തൊഴിലിൽ തന്നെ പിടിച്ചുനിൽക്കാൻ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ ബിസിനസിന് അപ്പുറം ഈ മീൻ കച്ചവടം ഒരു വിനോദം കൂടിയായി പരിഗണിക്കാൻ തന്നെക്കൊണ്ട് പറ്റുന്നുണ്ട് എന്ന് മജീദ് അഭിമാനത്തോടെ പറയുന്നു. അതല്ലെങ്കിൽ പൊള്ളുന്ന ചൂടത്തും എമ്മെയ്റ്റി ഓടിച്ച് ഇടവഴികളിലൂടെ പോകാൻ സാധിക്കില്ല എന്ന് മജീദ് ആണയിടുന്നു.

കസ്റ്റമർമാർക്ക് മീൻ കടം കൊടുക്കാൻ ഒരു മടിയും ഇല്ല എന്നതാണ് മജീദിന്റെ ജനകീയത . പണം ഇന്ന ദിവസം തന്നെ തിരിച്ചു തരണം എന്ന് നിർബന്ധം പിടിക്കാറില്ല . ഇഷ്ടപ്പെട്ട കസ്റ്റമർ എപ്പോൾ പണം തരുന്നുവോ അതുവരെ മജീദ് ക്ഷമയോടെ കാത്തുനിൽക്കും. ആവുന്ന കാലത്തോളം തൻറെ മീൻ കച്ചവടം ഇതേ രീതിയിൽ തന്നെ തുടർന്നു പോകാനാണ് മജീദ് ആഗ്രഹിക്കുന്നത്. നിലവിലുള്ള കുഴപ്പമില്ലാത്ത വരുമാനത്തിൽ മജീദ് പൂർണ തൃപ്തനാണ് .

കലാകാരന്മാരെ ഒരുപാട് ഇഷ്ടപ്പെടുന്ന മീൻകാരൻ മജീദ് എമ്മെയിറ്റി മൂസയുടെ ഒരു കടുത്ത ആരാധകനാണ്. ഭാര്യ സുലൈഖയും നാലു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം ആണ് മജീദിന്റേത് . മൂത്ത മകളെ മീൻ കച്ചവടം കൊണ്ടുതന്നെ മാന്യമായി വിവാഹം ചെയ്തയച്ചു. മകളുടെ കുഞ്ഞിന് മജീദ് സ്നേഹസമ്പന്നനായ വല്യുപ്പയാണ്. മറ്റു മൂന്നു മക്കൾ വിദ്യാർഥികളാണ് . അവർക്കും പിതാവ് ഒരു മീൻ കച്ചവടക്കാരനാണ് എന്ന് പറയുന്നതിൽ തികഞ്ഞ അഭിമാനം മാത്രമേ ഉള്ളൂ. ഭാര്യ സുലൈഖയും മജീദിനെ ഒരു ഉത്തമ ജീവിതപങ്കാളിയായി സപ്പോർട്ട് ചെയ്യുന്നു.മക്കളോട് പറഞ്ഞിട്ടുള്ളത് കഴിയുന്നിടത്തോളം വിദ്യാഭ്യാസം നേടുക എന്നതാണ്. ഒരുപക്ഷേ വലിയ ജോലിയൊന്നും കിട്ടിയില്ല എന്ന് വരും , എങ്കിലും നല്ല മനുഷ്യനാകാൻ വിദ്യാഭ്യാസം വേണം. അതിലുമപ്പുറം നല്ല ഒരു വിവാഹബന്ധം വന്നു ചേരണമെങ്കിൽ പോലും ഇക്കാലത്ത് വിദ്യാഭ്യാസം വേണം . പണത്തേക്കാൾ എത്രയോ മുകളിലാണ് വിദ്യാഭ്യാസത്തിൻറെ സ്ഥാനം എന്ന് മജീദ് വിശ്വസിക്കുന്നു.

എമ്മെയിറ്റി മൂസയുടെ സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവിതകഥകളിൽ പലതും തൻറെ സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നതാണെന്നും, പലപ്പോഴും എമ്മെയിറ്റി മൂസയുടെ കഥയിലെ മീൻകാരന്റെ പച്ചയായ ജീവിതം പ്രതിഫലിക്കുന്ന എപ്പിസോഡുകൾ കണ്ട് തൻറെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ടെന്നും മജീദ് തുറന്നുപറയുന്നു

അതിരാവിലെ സുബ്ഹി വാങ്കിന് മുമ്പ് മജീദ് ഉണർന്നെഴുന്നേൽക്കും . കാരണം ഓരോ ദിവസവും പുലർച്ചെ 4 30ന് തന്നെ മാനന്തവാടി ഹോൾ സെയിൽ മീൻ മാർക്കറ്റിൽ നിന്നും ഒന്നുകിൽ ഫോൺ വരും അല്ലെങ്കിൽ അങ്ങോട്ട് വിളിക്കും . ഏതൊക്കെ ഫ്രഷ് മീനുകൾ ലഭ്യമാണ് എന്ന് അവരോട് ചോദിച്ച് മനസ്സിലാക്കി ഓർഡർ കൊടുക്കും . ലാഭപ്പണത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നത് മീനിൻറെ ക്വാളിറ്റിക്കാണ് .

ശേഷം ദേഹശുദ്ധി വരുത്തി സുബ്ഹി നിസ്കാരം അനുഷ്ഠിച്ച് പ്രഭാതസവാരി , ശരീര ആരോഗ്യത്തിന് വേണ്ടുന്ന ചില കുഞ്ഞു വ്യായാമങ്ങൾ എന്നിവയൊക്കെ ചെയ്യുമ്പോഴേക്കും ബീവി തയ്യാറാക്കുന്ന രുചികരമായ ആവിപറക്കുന്ന മലബാരി നാസ്താ പ്രഭാതഭക്ഷണം മജീദിനെ കാത്ത് മേശപ്പുറത്ത് ഇരിക്കുന്നുണ്ടാകും . അവിടെ നിന്നാണ് മജീദിന്റെ ഡ്യൂട്ടി ആരംഭിക്കുന്നത് . നാലു പതിറ്റാണ്ടായിട്ടും ദൈവാനുഗ്രഹത്താൽ ആരെയും വെറുപ്പിക്കുന്ന രീതിയിൽ ഒരു വാക്കോ പ്രവൃത്തിയോ നോട്ടമോ പോലും തന്നിൽനിന്ന് ഉണ്ടാകേണ്ടി വന്നിട്ടില്ല എന്ന് മജീദ് വിനയപുരസ്സരം സാക്ഷ്യപ്പെടുത്തുന്നു . മിക്ക ദിവസവും ഉച്ച ഒരു മണിയോടുകൂടി തൻറെ മത്സ്യങ്ങൾ വിട്ടു പോകാറുണ്ട് എന്ന് മജീദ് ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയും പറയുന്നു. ലെയ്നിലെ മറ്റു മത്സ്യ വ്യാപാരികളുമായി ആരോഗ്യകരമായ സൗഹൃദവും സഹ തൊഴിലാളി സ്നേഹവും കാരുണ്യവും വാത്സല്യവുമെല്ലാം മജീദ് കാത്തുസൂക്ഷിക്കുന്നു .

ഭൂമി അടക്കം വാങ്ങി വീട് വെക്കേണ്ടി വന്നതിനാൽ മജീദിന് അത്യാവശ്യം ലോൺ ഒക്കെ അടച്ചു തീർക്കാനുണ്ട് . പക്ഷേ, അതിനുവേണ്ടി ആരുടെ മുന്നിലും കൈനീട്ടാൻ താൻ ഒരുക്കമല്ല എന്ന് മജീദ് പറയുന്നു. കൂടാതെ പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ചിലരെ വിദ്യാഭ്യാസം പോലെയുള്ള ആവശ്യങ്ങൾക്ക് സഹായിക്കാൻ സ്വന്തം കൈകൊണ്ട് എടുത്ത ലോണും ഇപ്പോഴും മജീദ് പതുക്കെ പതുക്കെ അടച്ചു തീർത്തു കൊണ്ടിരിക്കുന്നു.

സ്ഥിരമായി എമ്മെയിറ്റിയിൽ മീൻ വിൽക്കുന്നത് കൊണ്ട് എമ്മെയിറ്റി മൂസേ എന്ന് ചില കുട്ടികളും കുസൃതിക്കാരനായ മുതിർന്നവരും ഒക്കെ കളിയാക്കി വിളിക്കാറുണ്ട് . പക്ഷേ , ആ വിളിയെ താൻ ആസ്വദിക്കുകയാണ് ചെയ്യുന്നത് അല്ലാതെ ആരോടും ദേഷ്യപ്പെടുന്നില്ല എന്ന് മജീദ് സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴും മജീദിനെ ഹൃദയത്തിൻറെ ഒരു കോണിൽ ആരോടും പറയാതെ ഒളിപ്പിച്ചു വെക്കുന്ന ഒരു കുഞ്ഞു മോഹമുണ്ട് . അത് കോടികൾ സമ്പാദിക്കണം എന്നോ മണിമാളിക കെട്ടണം എന്നോ അലമാര നിറയെ പൊന്നു വാങ്ങിക്കൂട്ടണം എന്നോ ഒന്നുമല്ല . ഇഷ്ട കഥാപാത്രമായ എമ്മെയിറ്റി മൂസയെ അവതരിപ്പിക്കുന്ന ശ്രീ വിനോദ് കോവൂരിനെ ഒന്ന് നേരിൽ കാണണം. പറ്റുമെങ്കിൽ തൻറെ കുഞ്ഞു വീട്ടിലേക്ക് അദ്ദേഹത്തെ ഒന്നു വരുത്തണം എന്ന് മാത്രമാണ്. എമ്മെയിറ്റി മൂസക്കാക്ക് ഇഷ്ക്കോടെ വിളമ്പി പള്ള നിറച്ച് ബെയിക്കാൻ ഒരു പിടി നല്ല കുത്തരിച്ചോറും മുളകിട്ട് വറ്റിച്ച മീൻ കൂട്ടാനും എമ്മെയിറ്റി മജീദിന്റെ വീട്ടിൽ എപ്പോഴും തയ്യാറായി ഇരിക്കുന്നുണ്ട് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *