May 19, 2024

ക്ഷേത്രത്തിന്റെ പേരില്‍ വീടുകള്‍ കയറി പണം പിരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി

0
Img 20211022 Wa0036.jpg
കല്‍പ്പറ്റ: മണിക്കുന്ന്മല ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പേരില്‍ വീടുകള്‍ കയറി പണം പിരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. ക്ഷേത്ര ഭരണ സംവിധാനത്തെയും ആചാരങ്ങളെയും ലംഘിച്ച് കൊണ്ട് ഒരു കൂട്ടം ആളുകള്‍ ബ്രഹ്മജ്യോതി ട്രസ്റ്റ് എന്ന പേരിലാണ് പണപിരിവ് നടത്തി ആളുകളെ കബളിപ്പിക്കുന്നതെന്ന് മണിക്കുന്ന്മല ആചാര സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി ചിലര്‍, ക്ഷേത്ര പ്രതിഷ്ഠകള്‍ക്ക് ദോഷം സംഭവിച്ചെന്നും പരിഹാരം ചെയ്തില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് കടുത്ത ദുരന്തം സംഭവിക്കുമെന്നും വ്യാജ പ്രചരണം നടത്തി പണം പിരിക്കുകയും ആചാരങ്ങള്‍ തെറ്റിച്ച് തോന്നുംവിധം പൂജാകര്‍മങ്ങള്‍ നടത്തുകയാണ്. വ്യാജ ട്രസ്റ്റിന്റെ പേരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം പിടിച്ചെടുക്കുകയും ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി, കലക്ടർ, ഡി എഫ് ഒ തുടങ്ങിയവർക്ക് പരാതി നൽകി. 
വാര്‍ത്താസമ്മേളനത്തില്‍ പി ചാത്തുക്കുട്ടി, സി ബാലചന്ദ്രന്‍, വി കേശവന്‍, സുബ്രഹ്മണ്യസ്വാമി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *