April 26, 2024

അവയവ ദാനത്തിലൂടെ മാതൃകയായ ലേഖ എം. നമ്പൂതിരിക്ക് അനുഗ്രഹിത നിമിഷങ്ങൾ

0
Img 20221121 113809.jpg
• റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി
 
പുൽപ്പള്ളി : ഫ്ലവേഴ്സ് ടി. വി നടത്തുന്ന ഒരു കോടി പ്രോഗ്രാമിൽ ഒരു ലക്ഷം നേടിയാണ് ലേഖ എം. നമ്പൂതിരി വീണ്ടും ജന ശ്രദ്ധ നേടിയിരിക്കുന്നത് .
പുൽപ്പള്ളി, അലൂർകുന്നിൽ താമസിക്കുന്ന ലേഖ എം. നമ്പൂതിരി  തന്റെ ജീവിത വഴികളെകുറിച്ച് പങ്കു വെക്കുകയാണ്  .
ആലപ്പുഴ, ചെങ്ങന്നൂർ ചെറുവേലീൽ ഇല്ലത്ത് മധുസൂദനൻ നമ്പൂതിരി യുടെയും, പാർവതി അന്തർജനത്തിന്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ  മക്കളായി ജനനം.
 ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളർന്ന ലേഖക്ക്  മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സിന്റെ ആർദ്രത ചെറുപ്പം മുതൽ പകർന്നു നൽകാൻ മാതാപിതാക്കൾ എന്നും ശ്രദ്ധിച്ചിരുന്നു.
സമ്പന്നമായ ഇല്ലത്ത് അയിത്തം ഒന്നും ഇല്ലായിരുന്നു . എല്ലാ മതസ്ഥരുമായി സഹകരിച്ചു ജീവിച്ചു പോന്ന ഇവർ  അശരണരെ എന്നും  ചേർത്തു പിടിച്ചിരുന്നു. 
 അച്ഛനും, അമ്മയും ഒറ്റകെട്ടായി നിന്നു പ്രവർത്തിച്ചിരുന്നതും ലേഖ ഓർക്കുന്നു .കരുണയുടെ ഈ ബാലപാഠങ്ങളാണ് ജീവിതത്തിന്റെ ദുരിത കയത്തിൽ നിൽക്കുമ്പോൾ പോലും മുസ്ലിം യുവാവിന് വൃക്ക നൽകാൻ തന്നെ പ്രേരിപ്പിച്ച ശക്തി എന്ന് ലേഖ വ്യക്തമാക്കി .
ഒരു നിമിഷം  ജീവിത്തിന്റെ ഫ്ലാഷ് ബാക്കുകൾ ലേഖ  വിവരിക്കുന്നത് ഇങ്ങനെയാണ്.
 ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം വരെ   ചെങ്ങന്നൂർ, പാണ്ടിക്കാട് ആർ. കെ. വി എൽ. പി സ്കൂളിലും, 5- ആം ക്ലാസ്സ്‌ മുതൽ 10- ആം ക്ലാസ്സ്‌ വരെ സ്വാമി വിവേകാനന്ദ സ്കൂളിലും പഠനം പൂർത്തിയാക്കി.
പിന്നീട് ബ്യുട്ടി ഷൻ കോഴ്സ് പഠിക്കുകയും ചെയ്തു. 
ഈ സമയത്ത് അച്ഛന് സുഖമില്ലാത്തതിനാൽ ക്ഷേത്ര പൂജാരി യായിരുന്ന, തന്നെക്കാൾ ഇരുപത്തി അഞ്ചു വയസ്സ് മുതിർന്നയാളെ കൊണ്ട് 100- പവൻ നൽകി വേളി കഴിപ്പിച്ചു. കുറച്ചു നാൾ കഴിഞ്ഞു അച്ഛൻ മരിച്ചു. ഭർതൃ വീട്ടിൽ തിക്താനുഭവങ്ങൾ മാത്ര മായിരുന്നു ലേഖക്ക് കൂട്ട്. 
അച്ഛനിൽ നിന്നു ഭർത്യവീട്ടുകാർക്ക് ഇടക്ക് ലഭിച്ചിരുന്ന സാമ്പത്തിക വരുമാനം അദ്ദേഹത്തിന്റെ മരണത്തോട് കൂടി അവസാനിച്ചപ്പോൾ അവിടെ ലേഖക്ക് ജീവിതം അസഹനീയമായി.
ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയ സമയത്ത് സ്വന്തം ഇല്ലത്തേക്ക് പോരുകയും, നിത്യ വൃത്തി ക്ക് വേണ്ടി ബ്യുട്ടിഷനായി ചാരു മൂട്ടിലെ ഒരു സ്ഥാപനത്തിൽ ചേരുകയും ചയ്തു.
ജീവിതത്തിൽ ഒറ്റപെട്ടു പോയ ലേഖക്ക് തുണയായി പ്രൈവറ്റ് ബസ് ഡ്രൈവറായ സാജൻ കോശി കൈ പിടിച്ചു . പരസ്പര ധാരണകളോടെ സാജൻ കോശിയുമായി വിവാഹിതയായി.2008- മുതൽ പുൽപ്പള്ളിയിൽ താമസം ആരംഭിച്ചു.
 ജീവിതത്തിന് വീണ്ടും അർത്ഥമുണ്ടായ ഈ വേളയിലാളാണ് 2009- ൽ സാജനും, കുഞ്ഞുങ്ങളുമൊത്ത് മാവേലിക്കര പ്രതിഭാ തീ യേറ്ററിൽ നിന്നും ലൗഡ് സ്പീക്കർ എന്ന സിനിമ കാണാനിടയായത് . മമ്മൂട്ടി യുടെ കടുത്ത ആരാധികയായ തനിക്ക് ആ സിനിമയിൽ മൈക് എന്ന കഥാ പത്രത്തി ലൂടെ മമ്മൂട്ടി വൃക്ക ദാനം
 ചെയ്ത പോലെ ആരെയെങ്കിലും സഹായിക്കണമെന്ന ആഗ്രഹം തീക്ഷണ മാക്കാൻ തുടങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മലയാള മനോരമ ക്ലാസിഫൈഡ് പേജിൽ എ പോസറ്റീവ് വൃക്ക തേടുന്ന ഷാഫി ന വാസിന്റ പരസ്യം കാണുകയും, അവരെ വിളിച്ചു കിഡ്നി നൽകാം എന്ന് അറിയിക്കുകയും ചയ്തു.
 അറിഞ്ഞാൽ സമ്മതിക്കില്ല എന്ന് കരുതി ഭർത്താവിനോട്‌ പറയാതെ ആണ് ഈ തീരുമാനം എടുത്തത്.
ഒരു സുഹൃത്തിനെ കാണാൻ പോകണം എന്ന് പറഞ്ഞു സാജൻ കോശി യെയും കൂട്ടി ഷാഫി നവാസ് ഡയാലിസിസ് ചെയ്തു കിടക്കുന്ന പെരിന്തൽമണ്ണ ഇ. എം. എ സ് മെഡിക്കൽ കോളേജിൽ എത്തി. ഷാഫിയെ നേരിട്ട് കണ്ടപ്പോൾ അവസ്ഥ അതീവ ദയനീയ മായിരുന്നു, ഒപ്പം കൂടെയു ണ്ടായിരുന്ന അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ കാര്യവും പരിതാപ കരമായിരുന്നു. സാജൻ കോശിയോട് അപ്പോൾ എല്ലാം വിശദമായി പറഞ്ഞു. ഈ അവസ്ഥ കണ്ട സാജൻ കോശി ക്കും ഷാഫി യുടെ അവസ്ഥയിൽ മനസ്സലിയുകയും , തന്റെ അഭ്യർത്ഥന പ്രകാരം അവസാനം വൃക്ക ദാനം നൽകാൻ സമ്മതിക്കുകയും ചയ്തു.
അന്യ സമുദായക്കാർ വൃക്ക കൈ മാറുന്നത് ഷാഫിയുടെയും, തന്റെ യും ജാതി യിൽ നിന്ന് കടുത്ത എതിർപ്പ് ഉണ്ടായി.
ഈ സമയം പതിനഞ്ച് ലക്ഷം രൂപ നൽകി വൃക്ക ചോദിച്ച് ഒരു വ്യവസായി തന്നെ യും, ഭർത്താവിനെയും സമീപിച്ചു. എന്നാൽ വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾ ക്ക് ഈ തുക ഉപകാരമാകുമെന്ന് അയാൾ അറിയിച്ചു എങ്കിലും ഷാഫി ക്ക് തന്നെ വൃക്ക  നൽകാൻ തീരുമാനിച്ചു.
ഷാഫിയുടെ ഓപ്പറേഷന് പേപ്പർ ജോലികൾ തീർക്കാൻ ആഭരങ്ങൾ പണയം വെച്ച് 4000- രൂപ നൽകി.2012- നവംബർ 15- ന് അപരിചിതനായ ഷാഫിക്ക് വൃക്ക ദാനം ചയ്തു. അങ്ങനെ നഷ്ടപെട്ട ജീവിതം ഷാഫിക്ക് തിരിച്ചു കിട്ടി. വ്യത്യാസത മതക്കാർ വൃക്ക നൽകുകയും, സ്വീകരിക്കുക യും ചയ്തത് രണ്ടാളുടെയും സമുദായക്കാർ അവരെ ഒറ്റപെടുത്തി.
ഈ വൃക്ക ദാനം പുറം ലോകമറിയുന്നത് മാധ്യമ ങ്ങളിലൂടെ 2014-മാർച്ച്‌ 13- ന് ലോക വൃക്ക ദിനത്തിലാണ്.
 2016- ൽ ലേഖയുടെ അവയവ ദാനത്തെ കുറിച്ച് വീണ്ടും മധ്യ മങ്ങൾ വാർത്ത യാക്കിയത് വൈറലായതു കണ്ടിട്ട് മമ്മൂട്ടിയും , റീമാ കല്ലിങ്കലും ഓരോ ലക്ഷം രൂപയും , യൂസഫലി രണ്ട് ലക്ഷം രൂപ യും സഹായ ഹസ്തം നൽകിയെന്ന് ലേഖ അനുസ്മരിക്കുന്നു.
പുറം ലോകം അറിഞ്ഞതോടെ അഭിനന്ദന പ്രവാഹമായിരുന്നു,
 അവയവ ദാനത്തിലൂടെ ലോകത്തിന് മാതൃക യായ തനിക്ക് ചികിത്സാ സഹായങ്ങൾ സർക്കാർ നൽകുമെന്ന് മുൻമന്ത്രി ജി. സുധാകരനും അറിയിച്ചു.
കുറെ അഭിനന്ദനങ്ങളും, ചെറിയ ക്യാഷ് അവാർഡുകളും ഒക്കെ ആ വേളയിൽ ലഭിച്ചു.
ഇതിന്റെ ക്ലൈമാക്സ് ലേഖ തുടരുന്നതിങ്ങനെ,കിഡ്നി നൽകിയ ഷാഫി ഇന്ന് തന്നോട് വിരോധത്തോടെ പെരുമാറുന്നു. ഏതോ മീഡിയയിൽ ഹിന്ദു 
യുവതിയിൽ നിന്ന് വൃക്ക സ്വീകരിച്ച ഷാഫിയെ കുറിച്ച് വന്നതിൻ പ്രകാരം മുസ്ലിം സമുദായത്തിൽ ഷാഫിക്ക് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നതാണ് ഈ ദേഷ്യത്തിന് കാരണം എന്ന് ഏറെ വേദനയോടെ ലേഖ പറയുമ്പോളും,  അയ്യാളെന്നും സന്തോഷമായിരിക്കാനാ ണ് താൻ ആഗ്രഹിക്കുന്നതെന്നും, ജാതി നോക്കിയല്ല അപരിചിതനായ ആൾക്ക് വൃക്ക  ദാനമായി നൽകിയതെന്നുമവർ  കൂട്ടി ചേർക്കുന്നു .ഇതിന്റെ പ്രതിഫലം ദൈവം തന്നത് പ്ലസ് ടു വിന് പഠിക്കുമ്പോൾ മകന്റെ രണ്ടു കണ്ണിനും കാഴ്ച്ച നഷ്ടപെട്ടപ്പോൾ ഒരാൾ മരിച്ച തന്റെ കുഞ്ഞിന്റെ കണ്ണ് ദാനം നൽകി സഹായിച്ചു. മകന് രണ്ടു കണ്ണിനും കാഴ്ച്ച തിരിച്ചു കിട്ടുകയും ചയ്തു.
ഫ്ലവേഴ്സ് ടിവി 
പ്രോഗ്രാമിനിടക്ക് ലേഖയുടെ ജീവിതത്തിൽ 20- തവണ പാമ്പ് കടിച്ച  ട്വിസ്റ്റ്‌ പങ്കുവെച്ചിരുന്നു. അതിന്റെ വാസ്തവം തിരക്കിയപ്പോൾ, പാമ്പുകൾക്ക് എന്നോട് ഇത്ര ഇഷ്ടം എന്താണെന്ന് മനസ്സിലാകുന്നില്ലയെന്ന ഒ ചിരിയോടുകൂടിയ മറുപടിയാണ് നൽകാനുണ്ടായിരുന്നത്.
ലേഖയുടെ സന്തോഷത്തിലും, ദുഃഖത്തിലും ഭർത്താവും,മക്കൾ ബാംഗ്ലൂർ അമ്പലത്തിൽ പൂജാരിയായ മിഥുലും, വിദ്യാർത്ഥിയായ മധു കൃഷ്ണയും പിന്തുണയുമായി ഒപ്പം തന്നെയുണ്ട്. ഭർത്താവി ന്റെ പരിമിതമായ വരുമാനം ഇപ്പോളും ലേഖയുടെ കുടുംബത്തിന് ഒന്നിനും തികയുന്നില്ല എന്നാണ് വാസ്തവം.
ലേഖയുടെ അവയവ ദാന മാതൃയും, ഫ്ലവേർസ് ടി. വി യിലൂടെ നേടിയ മികവുമെല്ലാം വയനാടിന് അഭിമാനർഹമായ നിമിഷങ്ങളാണിന്ന്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *