April 27, 2024

അറിവിന്റെ ലോകത്ത് വിസ്മയം തീർത്ത് ഗ്രാൻഡ് മാസ്റ്റർ അന്ന സന്തോഷ്‌

0
Img 20221220 173157.jpg
 • റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി
പുൽപ്പള്ളി : ഗ്രാൻഡ് മാസ്റ്റർ അന്ന സന്തോഷ്‌  അറിവിന്റെ മുത്തുമണികൾ പൊഴിച്ചു കൊണ്ട്  ജന ശ്രദ്ധ നേടിയിരിക്കുന്നു. അന്ന ഇൻ വണ്ടർ വേൾഡ് എന്ന് പറയുന്നതിൽ അതിശയമില്ലാതില്ല.
അന്നയുടെ അത്ഭുത ലോകത്തിലെ അറിവിന്റെ വർണ്ണനകൾ ചിറകുകൾ വിടർത്തുന്നത് ഏവരെയും ആകർഷിക്കുന്നു.
ഈകൊച്ചു മിടുക്കി നാലു മിനിറ്റ് പതിനേഴ് സെക്കന്റ്‌ സമയം കൊണ്ട് 196 രാജ്യങ്ങളും, അവയുടെ തലസ്ഥാനങ്ങളും കാണാതെ പറഞ്ഞു കൊണ്ട് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ് ആദ്യ മായി നേടി.
 ക്യൂ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, പോസ്റ്റ്‌ നേഷൻ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്,  നോർൾഡ് ഓഫ് എക്സലൻസ് റെക്ട് ഓഫ്   റിക്കൻസ് ബുക്ക്‌സ് അവാർഡുകളും ബഹുമുഖ പ്രതിഭയായ അന്നക്ക് ലഭിച്ചു.
ഏഴ്  വയസ്സു മുതൽ അന്ന  എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങൾ വായിക്കുകയും ചില പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.
 മൾട്ടി ടാലൻന്റഡായ  അന്നക്ക്  10 ഡിസംബർ  2022 ന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സും, ഒരു ദശ  ലക്ഷത്തിൽ ഒരാൾക്ക് ലഭിക്കുന്ന സൂപ്പർ ടാലൻന്റഡ് കിഡ് എന്ന പദവിയും ലഭിച്ചു.
 അന്നയുടെ ഈ നേട്ടങ്ങൾക്ക്    ആറ്  ഡിസംബർ  2022 ന്  ലോക റെക്കോർഡ് നേടുകയും, ഈ നേട്ടം എ പി ജെ അബ്ദുൾ കലാം ലോക റെക്കോർഡുകളിൽ രേഖപ്പെടുത്തുകയും ചെയ്തു.
 എ പി ജെ അബ്ദുൽ കലാം വേൾഡ് റെക്കോർഡിന് അർഹയായ ഗ്രാൻഡ് മാസ്റ്റർ അന്ന സന്തോഷ് വയനാട് ജില്ലാ കലക്ടർ : എ ഗീതയുടെ പക്കൽ നിന്നും 19- ഡിസംബർ 2022 ന് അവാർഡ് സ്വീകരിച്ചു .
 പുൽപ്പള്ളി,  കോളറാട്ടുകുന്ന് നടക്കുഴക്കൽ സന്തോഷ്, ചിഞ്ചു ദമ്പതികളുടെ മകളാണ് അന്ന.
പുൽപ്പള്ളി സെന്റ് : മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അന്നയുടെ സഹോദരി ആൻഡ്രിയായും, സഹോദരൻ ആദവുമാണ് .
 വയനാട് ജില്ലയുടെ അഭിമാനപാത്രമായ ഗ്രാൻഡ് മാസ്റ്റർ അന്ന സന്തോഷിന്റെ ഈ നേട്ടങ്ങളിൽ കുടുംബാഗങ്ങളോടൊപ്പം,  പുൽപ്പള്ളിക്കാരും ഏറെ സന്തോഷത്തിലാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *