April 27, 2024

അര്‍ഹരായ എല്ലാവര്‍ക്കും രേഖകള്‍; കേരളത്തില്‍ പട്ടയ മിഷന്‍ രൂപീകരിക്കും -മന്ത്രി കെ.രാജന്‍

0
Img 20230307 173356.jpg
മാനന്തവാടി : എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖകള്‍ എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് അടുത്ത ഏപ്രിലോടെ പട്ടയമിഷന്‍ രൂപീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ സംസ്ഥാനതല പട്ടയമേള മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയമിഷന്‍ വരുന്നതോടെ കേരളത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പട്ടയപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. അതത് പ്രദേശത്തെ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പട്ടയ മിഷന്‍ പ്രവര്‍ത്തിക്കുക. ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നതി്ന് ശേഷം അര നൂറ്റാണ്ട് പിന്നിട്ടിട്ടും പലകരാണങ്ങളാള്‍ ഭൂമിക്ക് അവകാശ രേഖകളില്ലാത്തത് നിരവധി കുടുംബങ്ങളുടെ തീരാ സങ്കടങ്ങളായിരുന്നു. ഇതിനെല്ലാം അറുതി വരുത്തേണ്ടത് ധാര്‍മ്മികമായ ഉത്തരവാദിത്തം കൂടിയാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്ത് ഭൂരേഖ വിതരണത്തിന് തീവ്രയത്നം തുടങ്ങിയത്. 
സംസ്ഥാനത്ത്  ഒന്നേ മുക്കാല്‍ ലക്ഷം അവകാശ രേഖകളാണ് കഴിഞ്ഞ സര്‍ക്കാര്‍ മുതല്‍  ഇതുവരെ വിതരണം ചെയ്തത്. ഈ സര്‍ക്കാര്‍  54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതില്‍ 1978 പട്ടയങ്ങള്‍ വയനാട് ജില്ലയിലാണ് വിതരണം ചെയ്തത്. ഒരാള്‍ക്ക് ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റവന്യു രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള  സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍വത്കരിക്കും. റവന്യു സേവനങ്ങള്‍ സുതാര്യമായി ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. വരുന്ന കേരളപ്പിറവി ദിനത്തില്‍ ഇ ഓഫീസ് ശൃംഖലകള്‍ സമ്പൂര്‍ണ്ണമാക്കും. ഡിജിറ്റല്‍ റീസര്‍വെ കേരളത്തില്‍ ചരിത്രപരമായ എക്കാലത്തെയും വലിയ മുന്നേറ്റമായിരിക്കും. സര്‍വെ തുടങ്ങി രണ്ടരമാസം പിന്നിട്ടപ്പോള്‍ ആകെ വിസ്തൃതിയുടെ രണ്ട് ശതമാനം അളന്നുകഴിഞ്ഞു. നാല് വര്‍ഷം കൊണ്ട് കേരളം മുഴുവന്‍ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാകും. 
വനാവകാശ നിയമപ്രകാരം കേന്ദ്രം അനുവദിച്ച വനഭൂമി അര്‍ഹരായവര്‍ക്ക് മുഴുവന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതര സര്‍ക്കാര്‍ വകുപ്പുകളുടെ അധീനതയില്‍ ആവശ്യംകഴിഞ്ഞ് ബാക്കിയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. വെള്ളമുണ്ട സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപന കര്‍മ്മം ചടങ്ങില്‍ മന്ത്രി കെ.രാജന്‍ നിര്‍വ്വഹിച്ചു.  പദ്മശ്രീ പുരസ്‌കാര ജേതാവ് പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. ഇ.ഗവേണന്‍സ് രംഗത്ത് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം ചെയ്തു.
ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ടി.സിദ്ദിഖ് എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ഗീത, മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, എ.ഡി.എം. എന്‍.ഐ.ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജി.രാമചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ.ദേവകി, ആര്‍. ഗോപിനാഥ്, വി. അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *