April 26, 2024

ജില്ലയിൽ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു

0
Ei4c0c367225.jpg
കൽപ്പറ്റ :സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത. വയനാട് ,കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലെ മലയോര മേഖലയില്‍ മഴ ശക്തമായേക്കും.
വയനാട്,എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ച്ചയും മഴ മുന്നറിയിപ്പുണ്ട്.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നു. നാളെയോടെ ഇത് ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ചില പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *