May 1, 2024

അജൈവ മാലിന്യശേഖരണം നാളെ മുതല്‍

0

ജില്ലയില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ മഹാ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വേര്‍തിരിച്ച് സംഭരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഇന്നുമുതല്‍ ശേഖരിക്കും. നാളെ രാവിലെ 9ന് കമ്പളക്കാട് പുതിയ ബസ് സ്റ്റാന്റില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ശേഖരണ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍ സംബന്ധിക്കും. ക്ലീന്‍ കേരള കമ്പനി, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക. സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഉദ്യമത്തില്‍ സഹകരിക്കുന്നത്. കഴിയാവുന്നത്ര മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യും. ജില്ലയില്‍ പ്രത്യേക ഇടങ്ങള്‍ കണ്ടെത്തി സൂക്ഷിക്കാനുദ്ദേശിക്കുന്ന അജൈവ മാലിന്യങ്ങള്‍ പിന്നീട് നാഗര്‍കോവില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ജില്ലാ കലക്ടറെ അറിയിച്ചു. കലക്ടറേറ്റിലെ ആസൂത്രണഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം പി രാജേന്ദ്രന്‍, പ്രോഗ്രാം ഓഫിസര്‍ അനൂപ് കിഴക്കേപ്പാട്ട്, ക്ലീന്‍ കേരള കമ്പനി ജില്ലാ കോ-ഓഡിനേറ്റര്‍ സുധീഷ് തൊടുവയല്‍, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആറ്റക്കോയ തങ്ങള്‍, ഖജാന്‍ജി കെ വി ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. 
തലപ്പുഴ എഞ്ചിനീയറിംഗ് കോളജില്‍ ഒന്നാം വര്‍ഷ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (നെറ്റ്വര്‍ക്ക് ആന്റ് സെക്യൂരിറ്റി), ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (കമ്മ്യൂണിക്കേഷന്‍ & സിഗ്നല്‍ പ്രൊസസിങ്) വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ 5ന് രാവിലെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ 2018 ലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  അവരുടെ അഭാവത്തില്‍ മറ്റ് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ പരിഗണിക്കും.  അര്‍ഹരായവര്‍ അസ്സല്‍ ടി.സി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, റാങ്ക് തെളിയിക്കുന്ന രേഖ, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.   രാവിലെ 12 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.  ഇപ്പോള്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.  പ്രവേശനം ലഭിക്കുന്നവര്‍ അഡ്മിഷന്‍ സമയത്ത് മുഴുവന്‍ ഫീസുമടയ്ക്കണം.  ഫോണ്‍ 04935 271261.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *