May 10, 2024

എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലി നടവയലില്‍

0
Img 20171017 125953
എസ് എസ് എഫ് കേരള ക്യാമ്പസ് അസംബ്ലി നടവയലില്‍
കല്‍പ്പറ്റ:  കേരള സ്റ്റേറ്റ് സുന്നീ സ്റ്റുഡന്റ് ഫെഡറേഷന്‍(എസ് എസ് എഫ്) കേരള ക്യാമ്പസ് അസംബ്ലി 2017 നവംബര്‍ 11,12 തീയതികളില്‍ നടവയല്‍ മൗണ്ട് റാസിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ക്യാമ്പസുകളിലെ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും. 'സര്‍ഗാത്മക വിദ്യാര്‍ഥിത്വം സാധ്യമാണ്' എന്നതാണ് ക്യാമ്പസ് അസംബ്ലിയുടെ സന്ദേശം. കേരളത്തിലെ ക്യാമ്പസുകളില്‍ സര്‍ഗാത്മക വിദ്യാര്‍ഥിത്വം എങ്ങനെ സാധ്യമാക്കാം എന്ന ആലോചനയാണ് രണ്ടു ദിവസം വയനാട്ടില്‍ നടക്കുക. പ്രമുഖ ചിന്തകരും എഴുത്തുകാരും പണ്ഡിതരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പസ് അസംബ്ലിയുടെ മുന്നോടിയായി സംസ്ഥാനത്തെങ്ങും വിപുലമായ പ്രചാരണ പരിപാടികള്‍ നടന്നു വരികയാണ്. 
      കേരളത്തിലെ പ്രമുഖ ക്യാമ്പസുകളിലൂടെ സംഘടനയുടെ പ്രചാരണ യാത്ര കടന്നു വരുന്നുണ്ട്, ക്യാമ്പസുകളില്‍ സമ്മേളനത്തെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചാ സമ്മേളനവും നടക്കും. വയനാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക വിഷയങ്ങളെ മുന്‍ നിര്‍ത്തിയുള്ള സെമിനാറുകളും സംഘടിപ്പിക്കും. 
      വിദ്യാര്‍ഥി രാഷ്ട്രീയം തന്നെ നിരോധിക്കണമെന്ന് കോടതി പറഞ്ഞു വെച്ചിരിക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരവും പരമ്പരാഗത വിദ്യാര്‍ഥി സംഘടനകളുടെ ഫാഷിസ്റ്റ് ഇടിമുറികളും സൃഷ്ടിച്ച വിദ്യാര്‍ഥി രാഷ്ട്രീയമാണ് കോടതികളെ ഈ നിരീക്ഷത്തിലെത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ ധാരണ പൊളിച്ചെഴുതേണ്ടതുണ്ട്, ഇല്ലെങ്കില്‍ അരാഷ്ട്രീയ വത്കരിക്കപ്പെട്ട ജനതായി വരും തലമുറ മാറും. പ്രതികരണശേഷിയില്ലാത്ത ജനതയില്‍ കോര്‍പ്പറേറ്റ് മുതലാളിമാരും വര്‍ഗീയ ശക്തികളും തഴച്ചു വളരുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എസ് മുഹമ്മദ് സഖാഫി, ഫിനാന്‍സ് ചെയര്‍മാന്‍ കെ ഒ അഹമ്മദ് കുട്ടി ബാഖവി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി, ജനറല്‍ സെക്രട്ടറി ഫള്‌ലുല്‍ ആബിദ്, സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്വഫ്‌വാന്‍ കോട്ടുമല,സ്വാഗത സംഘം കോഡിനേറ്റര്‍ ഡോ. ഇര്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *