May 11, 2024

കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം; നവംബർ ഒന്നിന് പി.സി.തോമസ് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യും

0
കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിെൻറ ഭൂമി പ്രശ്നമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹരജി ഫയൽ ചെയ്യുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
കാഞ്ഞിരത്തിനാൽ ജോർജിെൻറ കൈവശമുണ്ടായിരുന്ന 12 ഏക്കർ ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മരുമകൻ ജെയിംസ് ഇപ്പോഴും കലക്ടറേറ്റ് പടിക്കൽ സമരം തുടരുകയാണ്. വനംവകുപ്പ് കള്ളരേഖകൾ ചമച്ച് ഈ ഭൂമി നിക്ഷിപ്ത വനഭൂമിയാക്കുകയായിരുന്നു. 1976 മുതലുള്ള നിയമപോരാട്ടത്തിൽ വനംവകുപ്പിെൻറ രേഖകളിലും മറ്റും തിരുത്തലുകൾ നടത്തി നിക്ഷിപ്ത വനഭൂമിയാണെന്ന വരുത്തിതീർത്തതാണ് ഇപ്പോഴും കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി വൈകുന്നതിന് തടസമായിനിൽക്കുന്നത്. ഇക്കാര്യത്തിൽ ഗവ. തന്നെ ഇവർക്ക് നീതി നൽകാൻ തയാറാണെങ്കിൽ ഹൈക്കോടതിയിൽ സർക്കാരിന് അക്കാര്യം പറയാമായിരുന്നുവെന്നും നിർഭാഗ്യവശാൽ അതുണ്ടായില്ലെന്നും പി.സി. തോമസ് പറഞ്ഞു. നിയമകുരുക്ക് ഒഴിവാക്കിയുള്ള പരിഹാരം സർക്കാർ തലത്തിൽ തന്നെ ഉണ്ടാകാത്തതിനാലാണ് സുപ്രീം കോടതിയിലേക്ക് പോകേണ്ടിവന്നത്.  പടിഞ്ഞാറത്തറ^ പൂഴിത്തോട് ബദൽ പാതക്കായുള്ള വനഭൂമി വിട്ടുകിട്ടുന്നതിനായി സർക്കാർ അപേക്ഷ നൽകേണ്ടതുണ്ട്. അത് ഇതുവരെ ഉണ്ടായിട്ടില്ല. ഒരോ മഴക്കാലത്തുമാത്രമാണ് ബദൽപാതകൾ ഇപ്പോൾ ചർച്ചയാകുന്നത്. ബദൽ പാത, മെഡിക്കൽ കോളജ്, റെയിൽപാത തുടങ്ങിയകാര്യങ്ങളിലൊക്കെ സർക്കാർ വയനാട്ടുകാരെ കബളിപ്പിക്കുകയാണ്. നിലമ്പൂർ^നഞ്ചൻകോട് റെയിൽപാതയുടെ പ്രധാന്യം തലശേരി^മൈസൂർ റെയിൽപാതയുടെ കർമസമിതിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും സർക്കാർ തലത്തിൽ ഈ റോഡിനായി വേണ്ട നടപടികളുണ്ടാകുന്നില്ലെന്നും പി.സി. തോമസ് പറഞ്ഞു. പി.ജെ. ബാബു, മാനുവൽ കാപ്പൻ, മത്തായി പറമ്പിൽ, ഷാജി കോട്ടയിൽ, കെ.സി. സുനിൽ, അനിൽ കരണി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *