May 10, 2024

വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് ഉന്നതതല അന്വേഷണം വേണം. സിപിഐ

0

മാനന്തവാടി: വനം വന്യജീവി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്യത് വ്യാജരേഖ ചമച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് സി.പി.ഐ.മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പ്രതികൾ സ്വാധിനമുള്ളവരും മറ്റ് ജില്ലകളിലും കൂടി ഉൾപ്പെട്ടവരാണ് കേസ് അന്വേഷണത്തിന് പ്രത്യേകസംഘം രുപീകരിക്കണമെന്നും പാവപ്പെട്ട നിർദ്ധനരായ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചാണ് അമ്പതിനായിരവും അതിനു മുകളലുമുള്ള പണം ഓരോരുത്തരിൽ നിന്നും തട്ടിയെടുത്തത്.ഇതിൽ ബന്ധപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് കൊണ്ടുവരണം. നോർത്ത് വയനാട് ഡി.എഫ്.ഒ.യുടെ പേരിലാണ് വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നത്.നിയമന അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി, ജില്ല പോലിസ് ചിഫ്, എന്നിവർക്ക് പരാതി നൽകി.യോഗത്തിൽ.ജില്ല കൗൺസിൽ അംഗം എൽ.സോമൻനായർ അധ്യക്ഷത വഹിച്ചു. സി.പി.ഐ.വയനാട് ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.ജെ.ബാബു, മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ജില്ലാ കൗൺസിൽ അംഗം വി.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *